കേരളത്തിലെ യത്തീംഖാനകള്‍ ലോകത്തിന് മാത്രക: സാദിഖലി ശിഹാബ് തങ്ങള്‍

വേങ്ങര: ഖുര്‍ആനിന്റെയും പ്രവാചക വചനങ്ങളുടെയും അടിസ്ഥാനത്തില്‍ കേരളത്തില്‍ ആരംഭിച്ച യത്തീംഖാനകള്‍ ലോകത്തിന് തന്നെ മാതൃകയാണെന്നും ഇതിനെതിരെ ചില ആസൂത്രിത നീക്കങ്ങള്‍ ഇന്ത്യയുടെ പാരമ്പര്യത്തിന് അന്യമാണെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ചേറൂര്‍ പാണക്കാട് പൂക്കോയ തങ്ങള്‍ ബോര്‍ഡിങ് ് ആന്റ് യതീംഖാന പൂര്‍വ വിദൃാര്‍ത്ഥി സംഗമം (കൊബോസ) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാരുണൃ പ്രവര്‍ത്തനങ്ങള്‍ക്ക് അതിരു നിശ്ച്ചയിക്കാതെ ഏവരെയും സഹായിക്കുക എന്നത് വിശ്വാസത്തിന്റെ ‘ഭാഗമായി കാണുന്നതുകൊണ്ടാണ് അന്യസംസ്ഥാന വിദ്യാര്‍ത്ഥികളെയും കേരളത്തിലെ യത്തീംഖാന നടത്തിപ്പുകാര്‍ ഏറ്റെടുക്കാന്‍ കാരണം. എസ്.എസ്.എല്‍.സി വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും അദ്ദേഹം നടത്തി. പ്രസിഡന്റ് അരിമ്പ്ര സൈതലവി അധ്യക്ഷതവഹിച്ചു.
യത്തീംഖാന ജനറല്‍ സെക്രട്ടറി എം.എം.കുട്ടി മൗലവി, മാനേജര്‍ സി. മുഹമ്മദ് കുട്ട്, സെക്രട്ടറി ആവയില്‍ സുലൈമാന്‍, പ്രിന്‍സിപ്പല്‍ കാപ്പന്‍ ഗഫൂര്‍, എച്ച്.എം.അനില്‍ കുമാര്‍, കെ.വി.കരീം, ഏ.കെ.അയ്യൂബ്, സ്വാലിഹ്, കെ.ടി.ജാഫര്‍, ഇര്‍ഷാദ്, ജാഫര്‍ കീഴിശ്ശേരി, ഹാരിസ്, ലത്തീഫ് പ്രസംഗിച്ചു. ഡോ. അബ്ദുല്ല ഷാഫി സുഹൂരി പഠന ക്യാമ്പിന് നേതൃത്വം നല്‍കി.