വൈറ്റ് ഹൌസ്: വിശുദ്ധ റമസാന്‍ മാസത്തില്‍ ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ക്കു യുഎസ് പ്രസിഡന്റ് ബറാക് ഒബാമയും സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ആശംസ നേര്‍ന്നു.
പ്രാര്‍ഥനയിലൂടെയും ഉപവാസത്തിലൂടെയുമുള്ള സ്വയം സമര്‍പ്പണത്തിലൂടെ ഭക്‌തിസാന്ദ്രമാകുന്ന കാലമാണിത്. അസമത്വം, ദാരിദ്ര്യം തുടങ്ങിയവ കാരണം ദുരിതമനുഭവിക്കുന്നവരോടുള്ള കരുണയും കരുതലും വീണ്ടും പ്രഖ്യാപിക്കുകയാണ് റമസാനില്‍ – ഒബാമ പറഞ്ഞു.