വെല്ലുവിളികളെ അതിജീവിക്കാന്‍ സമന്വയ വിദ്യാഭ്യാസം അനിവാര്യം : മുനവ്വറലി തങ്ങള്‍

കാപ്പാട് : മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കാപ്പാട് അക്കാദമി റെക്ടര്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസ്സന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. വിവരസാങ്കേതിക വിദ്യ അനുനിമിഷം വികസിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തോട് സംവദിക്കാനുതകുന്ന മതപണ്ഡിതന്മാരെ വാര്‍ത്തെടുക്കാന്‍ ഏറ്റവും ഉചിതമായ രീതിയാണ് സമന്വയ വിദ്യാഭ്യാസമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു. പരിപാടിയില്‍ വാര്‍ഷിക പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്ധ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും പത്ത് മാസം കൊണ്ട് ഖുര്‍ആന്‍ മനഃപാഠമാക്കിയ അത്ഭുത പ്രതിഭ അല്‍-ഹാഫിള് മുഹമ്മദ് നഈം കാപ്പാടിനുള്ള അനുമോദനവും നടന്നു. സ്ഥാപനത്തിന്റെ പ്രസിഡണ്ട് അഹമദ് കോയ ഹാജിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ ഇബ്രാഹീം ബാഫഖി തങ്ങള്‍, ടി എം അ്ഹ്മദ് കോയ, ക്രസന്റ് മുഹമ്മദലി ഹാജി, അബ്ദുല്‍ ഹമീദ് ബാഖവി, പി പി മൂസ്സ തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി കെ കെ ബാവ സ്വാഗതവും രജിസ്ട്രാര്‍ ശാക്കിര്‍ ഹസനി കോട്ടപ്പള്ളി നന്ദിയും പറഞ്ഞു.
- ainul huda kappad