വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ നിര്‍ധനര്‍ക്ക് കൈത്താങ്ങാകുക: റശീദലി ശിഹാബ് തങ്ങള്‍

കാപ്പാട്: വിദ്യാര്‍ത്ഥികൂട്ടായ്മകള്‍ സമൂഹത്തിലെ നിര്‍ധനര്‍ക്ക് വിദ്യാഭ്യാസത്തിനാ യുള്ള സഹായസഹകരണങ്ങള്‍ ചെയ്യുകയും ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ഏറ്റെ ടുത്ത് നടത്തുകയും ചെയ്ത് മാതൃകയാകണമെന്ന് പാണക്കാട് സയ്യിദ് റശീദലി ശി ഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക് അ ക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്‍സ് അസ്സോസിയേഷന്‍, അല്‍ഹുദാ യതീം ഖാന വിദ്യാര്‍ത്ഥി സംഘടന അഹ്‌സന്‍ തുടങ്ങിയവയുടെ 14-15 അദ്ധ്യായനവര്‍ഷത്തിലെ യൂണിയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായി രുന്നു അദ്ധേഹം.സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഴ്‌സിക്കു കീഴില്‍ ആവിഷ്‌കരിച്ച തഹ്ഫീളുല്‍ ഖുര്‍ആന്‍ പദ്ധതിയുടെ പ്രഖ്യാപനവും ത ങ്ങള്‍ നിര്‍വ്വഹച്ചു. 
പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകപുരോഗമനപ്രവര്‍ ത്തനങ്ങള്‍ക്ക് ചുക്കാാന്‍ പിടിക്കുന്ന സര്‍ഗ്ഗസഭ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സി എ ച്ച ചെയര്‍ ഡയറക്ടര്‍ പി എ റഷീദ് ഉദ്ഘാടനം ചെയ്തു. യൂണിന്‍ ഉപസമിതി സ്റ്റുഡന്റ് എഡിറ്റര്‍ പുറിത്തറിക്കിയ എഴുത്തോല പി കെ കെ ബാവ പ്രകാശനം ചെയ് തു. ചടങ്ങില്‍ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പള്‍ ഹമീദ് ബാഖവി അദ്ധ്യക്ഷത വഹിച്ചു.
എം അഹമദ് കോയ ഹാജി, എ പി പി തങ്ങള്‍ ക്രസന്റ് മുഹമ്മദലി ഹാജി, കെ പി അബ്ദുല്‍അസീസ് , ബീരാന്‍ മാഷ്, ആസിഫ് ദാരിമി പുളിക്കല്‍, ശാഹജഹാന്‍ കല്ലറക്കല്‍, എ എം അസീസ്, ഫൈസല്‍ മുള്ളൂര്‍ക്കര, സിദ്ധീഖ് പൂവാട്ടുപറമ്പ്, തുട ങ്ങിയവര്‍ സംസാരിച്ചു. യൂണിയന്‍ ചെയര്‍മാന്‍ ശബീര്‍ കാക്കുനി സ്വാഗതവും ജോ: സെക്രട്ടറി ബുജൈര്‍ കളന്‍തോട് നന്ദിയും പറഞ്ഞു.