കോഴിക്കോട് : എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 12 ന് വ്യാഴാഴ്ച്ച ആദര്‍ശ പഠന ക്യാമ്പും പ്രതിഷേധ സംഗമവും 12 ന് കോഴിക്കോട് ടാഗോര്‍ ഹാളില്‍ കാലത്ത് 10 മണിക്ക് നടക്കും. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വിദ്യഭ്യാസം തേടി അനാഥാലയത്തിലെത്തിയ കുട്ടികളെ പീഡിപ്പിക്കുന്നതിലും രക്ഷിതാക്കളേയും അനാഥശാല അധിക്യതരേയും 'മനുഷ്യക്കടത്ത്' ഉള്‍പ്പെടെ ആരോപിച്ച് കള്ളക്കേസുകളില്‍ കുടുക്കുന്നതിലും പ്രതിഷേധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. 'തിരുശേഷിപ്പുകളുടെ ആധികാരികത സ്ഥിരീകരണവും പുണ്യവും' എന്ന വിഷയത്തില്‍ നടക്കുന്ന ആദര്‍ശ പഠന ക്യാമ്പില്‍ പ്രമുഖ പണ്ഡിതന്മാരായ പി.കെ മൂസകുട്ടി ഹസ്രത്ത്, അബ്ദുസ്സലാം ബാഖവി ദുബൈ, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ അബ്ദുല്‍ ബാരി ബാഖവി വാവാട്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, ഡോ. സലീം നദ്‌വി വെളിയമ്പ്ര എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. സംഘാടക സമിതി യോഗത്തില്‍ മുസ്തഫ മുണ്ടുപാറ അദ്ധ്യക്ഷത വഹിച്ചു. എം.ടി അബൂബക്കര്‍ ദാരിമി, സത്താര്‍ പന്തലൂര്‍, അബ്ദുല്ല കുണ്ടറ, ഡോ. ജാബിര്‍ ഹുദവി, ആര്‍.വി.എ സലാം, വി.കെ ഹാറൂന്‍ റശീദ്, കെ. സുബൈര്‍ മാസ്റ്റര്‍, നൗഫല്‍ വാകേരി ചര്‍ച്ചയില്‍ പങ്കെടുത്തു. മുസ്തഫ അഷ്‌റഫി കക്കുപ്പടി സ്വാഗതവും ഹബീബ് ഫൈസി കോട്ടോപ്പാടം നന്ദിയും പറഞ്ഞു.
- SKSSF STATE COMMITTEE