മനാമ: സമസ്‌ത കേരള സുന്നീ ജമാഅത്ത് ബഹ്‌റൈന്‍ കേന്ദ്ര കമ്മറ്റിയുടെ കീഴില്‍ മനാമയില്‍ പ്രവര്‍ത്തിക്കുന്ന ഖുര്‍ആന്‍ സ്‌ററഡി സെന്റര്‍ വാര്‍ഷികാഘോഷം വൈവിധ്യമാര്‍ന്ന പരിപാടികളാല്‍ ശ്രദ്ധേയമായി. ഖുര്‍ആന്‍ ആശയ പാരായണ പഠനങ്ങള്‍ക്കൊപ്പം നടന്നു വരുന്ന സാഹിത്യ സമാജത്തിലെ തിരഞ്ഞെടുക്കപ്പെട്ടവരുടെ കലാപരിപാടികളും വിവിധ ഭാഷാ പരിപാടികളും വാര്‍ഷികാഘോഷത്തെ ശ്രദ്ധേയമാക്കി. മനാമയിലെ സമസ്‌ത മദ്‌റസാ ഹാളില്‍ നടന്ന വാര്‍ഷികാഘോഷം സമസ്‌ത ബഹ്‌റൈന്‍ പ്രസിഡന്റു കൂടിയായ സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാപട്ടണം ഉദ്‌ഘാടനം ചെയ്‌തു. ഖുര്‌ആന്‍ പാരായണത്തിലൂടെ ആത്മീയാനുഭുതി ലഭിക്കുമെന്നും ഖുര്‍ആന്‍ പഠിക്കുന്നവര്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുമെന്നും മുതിര്‍ന്നവര്‍ക്കുള്ള സമസ്‌തയുടെ ഖുര്‌ആന്‍ പഠന ക്ലാസ്സുകള്‍ റമസാനു ശേഷം വിപുലീകരിക്കുമെന്നും തങ്ങള്‍ പറഞ്ഞു.
ചടങ്ങില്‍ ഉസ്‌താദ് മൂസ മൌലവി വണ്ടൂര്‍ ആദ്ധ്യക്ഷം വഹിച്ചു. മാഹിന്‍ ഹാജി ഖിറാഅത്ത് നടത്തി. ഉസ്‌താദ് ഹംസ അന്‍വരി മോളൂര്‍, ശൌക്കത്തലി ഫൈസി, എസ്.എം അബ്‌ദുല്‍ വാഹിദ് ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഇബ്രാഹീം കുന്നോത്ത് (ഇംഗ്ലീഷ്), യൂസുഫ് ഓര്‍ക്കാട്ടേരി (ഉറുദു), ആബിദ് പരപ്പനങ്ങാടി(കവിതാപാരായണം), ഒ.വി.അദ്‌നാന്‍, ജമാല്‍ എം,കെ, മുസ്ഥഫ ടി.കെ, ഫൈസല്‍ കാളികാവ്(ഗാനം) എന്നിവര്‍ വിവിധ പരിപാടികള്‍ നടത്തി. ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ നടത്തിയ ഖുര്‍ആന്‍, ഹിഫ്‌ള് പരീക്ഷാ വിജയികളെയും ചടങ്ങില്‍ പ്രഖ്യാപിച്ചു.
പുരുഷ•ാരുടെ വിഭാഗത്തില്‍ ഒ.വി.റിയാസ് പുതുപ്പണം ഒന്നാം സ്ഥാനവും മുഹമ്മദ് വേളം, ശഫീഖ് വടകര എന്നിവര്‍ രണ്ടാം സ്‌ഥാനവും അഷ്‌റഫ് വി.കെ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്‌ത്രീകളുടെ വിഭാഗത്തില്‍ ജസീല നസീര്‍ ഒന്നാം സ്ഥാനവും ശംസിയ്യ റിയാസ് രണ്ടാം സ്ഥാനവും സാജിദ മുഹമ്മദ്, ലഫ്രീന സഈദ് എന്നിവര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കളത്തില്‍ മുസ്ഥഫ, ശഹീര്‍ കാട്ടാമ്പള്ളി, ശറഫുദ്ധീന്‍ മാരായമംഗലം, ടി മുഹമ്മദലി, ഹാഷിം കോക്കല്ലൂര്‍ എന്നിവരും സംബന്ധിച്ചു. ചടങ്ങില്‍ ഒ.വി.അബ്‌ദുല്‍ ഹമീദ് സ്വാഗതവും ശജീര്‍ പന്തക്കല്‍ നന്ദിയും പറഞ്ഞു.