SKSSF റമളാന്‍ പ്രഭാഷണം മണ്ണാര്‍ക്കാട്ട്

കോഴിക്കോട് : SKSSF സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഈ വര്‍ഷത്തെ റമളാന്‍ പ്രഭാഷണം മണ്ണാര്‍ക്കാട് വെച്ച് നടക്കും. പ്രഗല്‍ഭ പണ്ഡിതനും വാഗ്മിയുമായ നൗഷാദ് ബാഖവി ചിറയന്‍കീഴ് ആണ് മൂന്നു ദിവസത്തെ പ്രഭാഷണം നടകത്തുക. ജൂലൈ 19, 20, 21 തിയ്യതികളില്‍ നടക്കുന്ന പ്രഭാഷത്തിന് പതിനായിരം പേര്‍ക്ക് ഇരിക്കാവുന്ന സൗകര്യമാണ് ഒരുക്കുന്നത് . രാവിലെ 8 മണിക്ക് നടക്കുന്ന പരിപാടിയില്‍ മത സാംസ്‌കാരിക സാമൂഹിക മേഖലയിലെ പ്രമുഖര്‍ സംബന്ധിക്കും.
- SKSSF STATE COMMITTEE