SKSSF TREND കരിയര്‍ ക്ലബ്ബ് പൂവത്താണി യൂണിറ്റ് ഗേറ്റ്‍വേ എക്സാം ക്യാമ്പ് സംഘടിപ്പിക്കുന്നു

മലപ്പുറം : SKSSF TREND കരിയര്‍ ക്ലബ്ബ് പൂവത്താണി യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ 2007 മുതല്‍ തുടര്‍ച്ചയായ 8 വര്‍ഷങ്ങളിലായി പൂവത്താണി ഹിദായത്തുസിബിയാന്‍ ഹയര്‍ സെക്കണ്ടറി മദ്റസയില്‍ വെച്ച് നടന്നുവരുന്ന SSLC, +2 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഒരുമാസത്തോളം നീണ്ടു നില്‍ക്കുന്ന ക്യാമ്പ് (ഗേറ്റ് വേ എക്സാം) ആരംഭിച്ചു. എല്ലാ വര്‍ഷവും തുടര്‍ച്ചയായി നടന്നുവരുന്ന ക്യാമ്പില്‍ സമീപ പ്രദേശങ്ങളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ 100 ഒളം വിദ്യാര്‍ത്ഥികള്‍ ജാതി മത ഭേദമന്യെ പങ്കെടുക്കാറുണ്ട്. എല്ലാ ദിവസവും വൈകീട്ട് മഗ്‍രിബ് നിസ്കാരത്തിന് ശേഷം 6.30 ന് ആരംഭിക്കുന്ന ക്ലാസുകല്‍ 9 മണി വരെ തുടരും. ക്യാമ്പ് SSLC പരീക്ഷയുടെ ഒരാഴ്ച മുമ്പ് അവസാനിക്കും. ഈ ക്യാമ്പിന്‍റെ ചുവട് പിടിച്ചുകൊണ്ട് അവധിക്കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി പഠന ക്യാമ്പ് സംഘടിപ്പിക്കുകയും റിസള്‍ട്ടിന് ശേഷം മുഴുവന്‍ വിജയികള്‍ക്കും എസ്.കെ.എസ്.എസ്.എഫ്. ട്രെന്‍റ് എക്സലന്‍സി അവാര്‍ഡ് നല്‍കാറുമുണ്ട്.
ഈ വര്‍ഷത്തെ ക്യാമ്പ്‌ ജനുവരി 31 നു ആരംഭിച്ചു. പി.ടി. ഖാലിദ്‌ മാസ്റ്ററുടെ അധ്യക്ഷതയിൽ സലാം മളാഹരി (ഖത്തീബ്- പൂവത്താണി) ഉദ്ഘാടനം ചെയ്തു . അഷ്‌റഫ്‌ മലയിൽ (കണ്‍വീനര്‍ , ടെന്‍റ് മലപ്പുറം) ക്ലാസ്സ്‌ എടുത്തു. ഹൈദരലി മാസ്റ്റർ, സലാം ഫൈസി, ആശംസകൾ നേർന്നു. ഷംസാദ് സലിം സ്വാഗതവും റിഷാദ് നന്ദിയും പറഞ്ഞുപ്രദേശത്തെ എസ് കെ എസ് എസ് ഫ് പ്രവർത്തകരും നാടുകാരും മഹല്ലു ഭാരവാഹികളും ഈ ഉദ്യമത്തിന് എല്ലാ വിദ സഹായ സഹകരണങ്ങളും നല്കി വരുന്നു. അൻവർ സാദത്, സൈദ്‌ മാസ്റ്റർ , സുല്ഫി മാസ്റ്റർ , സുബൈര്‍ , ഹഫീസ്, ഹനീഫ മാസ്റ്റർ, ഷരീഫ്, ഷാഫി തുടങ്ങിയവർ ഈ വര്ഷത്തെ ക്യാമ്പിനു നേത്രത്വം നല്കുന്നു
shamsad salim