കോഴിക്കോട്
: ജനാഭിലാഷം
പ്രകടിപ്പിക്കുന്നതിനും
അവകാശാധികാരങ്ങള്‍
സംരക്ഷിക്കുന്നതിനും പ്രാധാന്യം
നല്‍കുന്നതാവണം മാധ്യമധര്‍മങ്ങള്‍.
കോര്‍പറേറ്റ്‌വല്‍ക്കരിക്കപ്പെട്ട
താല്‍പര്യങ്ങള്‍ അടിച്ചേല്‍പിക്കുന്ന
പരസ്യപ്പലകളായി മാധ്യമങ്ങള്‍
താഴോട്ട് സഞ്ചരിക്കരുത്.
അനേക കോടി
മനുഷ്യവരുടെയും അവരുടെ ആവാസ
വ്യവസ്ഥകളേയും പ്രാപഞ്ചിക
യാഥാര്‍ത്ഥ്യങ്ങളോടും
നീതിപുലര്‍ത്തുന്ന ഉന്നത
വിക്ഷണങ്ങള്‍ കൊണ്ട് മാധ്യമങ്ങള്‍
മഹത്വവല്‍ക്കരിക്കപ്പെടേണമെന്ന്
പാണക്കാട് ഹൈദര്‍ അലി ശിഹാബ്
തങ്ങള്‍ പ്രസ്താവിച്ചു.
വരക്കല്‍
മഖാമില്‍ സംഘടിപ്പിച്ച മഹല്ല്
സാരഥി ശില്‍പശാല ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
2014 ഓഗസ്റ്റ്
മാസം പിറക്കാനിരിക്കുന്ന
സുപ്രഭാതം ദിനപത്രം സത്യം
മുഖമുദ്രയാക്കി പത്രധര്‍മം
നിര്‍വ്വഹിക്കുന്നതില്‍
കണിശത പാലിക്കുമെന്നും എല്ലാ
വിഭാഗം ജനങ്ങളുടെയും
സഹായസഹകരണങ്ങള്‍ ഉണ്ടാവണമെന്നും
അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുക്കപ്പെട്ട
മുവായിരത്തോളം മഹല്ല്
പ്രതിനിധികള്‍ക്ക് വിവിധ
വിഷയങ്ങളില്‍ പ്രത്യേക
ക്ലാസുകള്‍ നല്‍കി.
പ്രമുഖ നേതാക്കളും
പണ്ഡിതരും സംസാരിച്ചു.
കോട്ടുമല
ടി.എം.ബാപ്പു
മുസ്‌ലിയാര്‍ അധ്യക്ഷത
വഹിച്ചു. ചെറുശ്ശേരി
സൈനുദ്ദീന്‍ മുസ്‌ലിയാര്‍
ആമുഖപ്രസംഗം നടത്തി.
പിണങ്ങോട്
അബൂബക്കര്‍ ക്ലാസെടുത്തു.
ഉമര്‍ ഫൈസി
മുക്കം, സലാം
ഫൈസി സംസാരിച്ചു.
- Samasthalayam Chelari