Showing posts with label Irfaniyya. Show all posts
Showing posts with label Irfaniyya. Show all posts

ഇര്‍ഫാനിയ്യ 21 ന്റെ നിറവില്‍

ചപ്പാരപ്പടവ് : പ്രകൃതി രമണീയമായ ചപ്പാരപ്പടവിന്റെ വിരിമാറില്‍ ഇന്നും പ്രൗഢിയോടെ തലയുയര്‍ത്തിനില്‍ക്കുന്ന. കണ്ണൂര്‍ ജില്ലയിലെ പ്രഥമ സനദ്ദാന സ്ഥാപനമാണ് ഇര്‍ഫാനിയ്യാ അറബിക് കോളേജ്. വിജ്ഞാനദാഹികളുടെ പ്രവാഹം ദൈനംദിനം തുടര്‍ന്നപ്പോള്‍ പാരമ്പര്യ ദര്‍സ് ശൈഖുനാ വി. മുഹമ്മദ് മുസ്‌ലിയാര്‍ അതിന്റെ പഴമയും തനിമയും നിലനിര്‍ത്തി കോളേജായി പരിപോഷിപ്പിച്ചു. ആത്മീയത കൈമുതലാക്കിയ ക്രാന്തദര്‍ശികളായ ആലിമീങ്ങളുടെ അധ്യാപനത്തിലൂടെ അതിന്റെ പ്രയാണം പ്രശംസനയീമാംവിധം ഇന്നും മുന്നോട്ടു ഗമിക്കുന്നു. നാടുനീളെ കേളികള്‍ കൊട്ടിഘോഷിക്കുന്ന ഈ കാലത്ത് ശാന്തമായ സേവനമാണ് ഇര്‍ഫാനിയ്യ കാഴ്ചവെക്കുന്നത്.
അഭിമാനകരമായി 20 വര്‍ഷം പിന്നിട്ട സ്ഥാപനം അതിന്റെ 21-ാം വാര്‍ഷികമാഘോഷിക്കുകയാണ്.മഹാന്മാരുടെ നിര്‍ദ്ദേശവും വിദ്യാര്‍ഥികളുടെ ആവശ്യവും പരിഗണിച്ച്

ഇര്‍ഫാനിയ്യ അറബിക് കോളേജ് യു.എ.ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം ഫെബ്രുവരി 6 ന് അബൂദാബിയില്‍

അബൂദാബി : കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ് ഇര്‍ഫാനിയ്യ അറബിക് കോളേജിന്‍റെ 22ാം വാര്‍ഷിക 14 ാം സനദ്ധാന സമ്മേളനം 2014 മാര്‍ച്ച്‌ 6, 7, 8, 9 എന്നീ തിയ്യതികളില്‍. സമ്മേളന പ്രചരാണാര്‍ത്ഥം ഇര്‍ഫാനിയ്യ അറബിക് കോളേജ് യു..ഇ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 6 വ്യാഴം വൈകുന്നേരം 7.30 ന് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ പ്രമുഖ പ്രഭാഷകന്‍ സലീം ഫൈസി ഇര്‍ഫാനി അല്‍ അസ്ഹരി യുടെ പ്രഭാഷണം നടത്തുവാന്‍ തീരുമനിച്ചു. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രൂപികരിച്ചു. രക്ഷാധികാരി പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ മൊയ്ദു ഹാജി കടന്നപ്പള്ളി, മൊയ്തീന്‍ കുട്ടി ഹാജി കെയ്യം, ടി.കെ ഹമീദ് ഹാജി, .പി ഹംസ, കെ.വി.സി.ഉമ്മര്‍ ഹാജി, ചെയര്‍മാന്‍ ഒ.പി അബ്ദു റഹിമാന്‍ വൈസ് ചെയര്‍മാന്‍ അഷ്‌റഫ്‌ ഹാജി വാരം, .പി ഉമ്മര്‍ കുട്ടിഅബ്ദു റഹിമാന്‍ എരുവാട്ടി, ജനറല്‍ കണ്‍വീനര്‍ സാബിര്‍ മാട്ടൂല്‍ കെ.കെ.സഹീദ്, നസീര്‍ ബി മാട്ടൂല്‍ , റസാക്ക് നരിക്കോട്, ശിഹാബ് പരിയാരം, ശറഫു കുപ്പം, സുബൈര്‍ ഇര്‍ഫാനി ഉവൈസ് ഉദവി, റസാക്ക് കടന്നപ്പള്ളി ട്രഷറര്‍ . ശാദുലി വളകൈ ഒ. മൊയ്തു വിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. ഇബ്രഹിം ഫൈസി, അസീസ്‌ മൊലവി, ശാദുലി വളക്കൈ, സാബിര്‍ മാട്ടൂല്‍ ഒ.പി ഉമ്മര്‍ കുട്ടി, അഹമ്മദ് എം.കെ, അഷ്‌റഫ്‌ ഹാജി വാരം റസാക്ക് നരിക്കോട്, എന്നിവര്‍ സംസാരിച്ചു. സഹീദ്. കെ.കെ സ്വാഗതവും റസാക്ക് കടന്നപ്പള്ളി നന്ദിയും പറഞ്ഞു.
- PM Shafi Vettikkattiri

ഇര്‍ഫാനിയ്യ: ഇരുപതിന്റെ നിറവില്‍


ചപ്പാരപ്പടവ് : നൂറ്റാണ്ടുകള്‍ ചെയ്തു തീര്‍ത്ത നിര്‍മ്മാണങ്ങള്‍ക്ക് മൂക സാക്ഷിയായി ചരിത്ര സ്മൃതികളില്‍ മന്ദസ്മിതം തൂകി നില്‍ക്കുന്ന ജൂമാ മസ്ജിദ് ... മഹാ മനീഷികളുടെ തൃക്കരങ്ങളാല്‍ എഴുതപ്പെട്ട ഗ്രന്ഥങ്ങള്‍ കൊണ്ട് സമ്പന്നമായ കുതുബ് ഖാന .. ഇന്നലെകള്‍ക്ക് ഈണം പകര്‍ന്ന് കൊച്ചോളങ്ങളില്‍ പല്ലവി പൊഴിക്കുന്ന പുഴ.. പാരമ്പര്യത്തിന്റെ പാവനതക്ക് പവിത്രത പകര്‍ന്ന് മഖാമുകള്‍
കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഹരിത മാലകള്‍ അതിര് തീര്‍ത്ത ഈ ജ്ഞാന തീരത്തെത്താം. വിജ്ഞാന ദാഹികള്‍ക്കും ദീനീ സ്‌നേഹികള്‍ക്കും അനുഭൂതികള്‍ സമ്മാനിച്ച് നിറശോഭയോടെ പരിലസിക്കുന്ന ഇര്‍ഫാനിയ്യ: അറബിക് കോളേജ് ഇവിടെ ഖിള്‌രിയ നഗറില്‍ സ്ഥിതി ചെയ്യുന്നു. ആത്മീയ വൈജ്ഞാനിക വിപ്ലവ മാര്‍ഗ്ഗത്തില്‍ പ്രശസ്തിയുടെ പടവുകള്‍ ചാടിക്കയറുന്ന ഇര്‍ഫാനിയ്യ: അതിന്റെ പ്രയാണ വീഥിയില്‍ ഇന്ന് രണ്ട് ദശകം പിന്നിടുന്നു.

ഇര്‍ഫാനിയ്യ അറബിക് കോളേജ് 20-ാം വാര്‍ഷിക 12-ാം സനദ് ദാന സമ്മേളനം

പ്രചരണോദ്ഘാടനം 03/02/2012 വെള്ളിയാഴ്ച ലാന്‍റ്മാര്‍ക്ക് ഹോട്ടലില്‍