കാസര്‍കോട് : സമ്പൂര്‍ണ്ണ ആരോഗ്യം സാമൂഹിക സുസ്ഥിതിക്ക് എന്ന
പ്രമേയവുമായി SKSSF സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ജില്ലാതല
ആരോഗ്യ കാമ്പയിന്റെ ഭാഗമായുളള കൊളാഷ് നാളെ (തിങ്കള്‍) രാവിലെ 9 മണി മുതല്‍
വൈകുന്നേരം 5 മണിവരെ കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്റില്‍ നടക്കും. ആരോഗ്യ
ബോധവല്‍ക്കരണത്തെക്കുറിച്ചുളള കൊള്‌ഷ് വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്
പ്രദര്‍ശിപ്പിക്കുന്നത്. പരിപാടിയുടെ ഉദ്‌ഘാടനം കാസര്‍കോട് മുന്‍സിപ്പല്‍
ചെയര്‍മാന്‍ ടി.ഇ.അബ്‌ദുല്ല നിര്‍വഹിക്കും. ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി
ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം അബൂബക്കര്‍ സാലൂദ് നിസാമി, ഹാരീസ്
ദാരിമി ബെദിര, താജുദ്ദീന്‍ ദാരിമി പടന്ന, എം.എ.ഖലീല്‍, മുഹമ്മദ് ഫൈസി കജ, ഹാഷിം
ദാരിമി ദേലംപാടി, സത്താര്‍ ചന്തേര, ഹബീബ് ദാരിമി പെരുമ്പട്ട, മൊയ്‌തീന്‍
ചെര്‍ക്കള, മുഹമ്മദലി കോട്ടപ്പുറം, കെ.എം.ശറഫുദ്ദീന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.