സമസ്‌ത 85-ാം വാര്‍ഷികം റൈഞ്ച്‌ സാരഥി സംഗമം ഡിസംബര്‍ 8ന്‌ ചേളാരിയില്‍

കോഴിക്കോട്‌ : സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ 85-ാം വാര്‍ഷികത്തിന്റെ ഭാഗമായി 404 റൈഞ്ച്‌ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡണ്ട്‌, സെക്രട്ടറിമാരുടെയും, സമ്മേളന സ്വാഗതസംഘം ഭാരവാഹികളുടെയും സംയുക്ത സംഗമം 2011 ഡിസംബര്‍ 8 വ്യാഴം 11 മണിക്ക്‌ ചേളാരി സമസ്‌താലയത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ ചേരും. പാണക്കാട്‌ സയ്യിദ്‌ ഹൈദര്‍ അലി ശിഹാബ്‌ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കാളമ്പാടി മുഹമ്മദ്‌ മുസ്‌ലിയാര്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍, എം.ടി.അബ്‌ദുള്ള മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഫ്രൊ.കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍, ഡോ.ബഹാഉദ്ദീന്‍ നദ്‌വി, പി.പി.മുഹമ്മദ്‌ ഫൈസി എന്നിവര്‍ സംമ്പന്ധിക്കും.