യു.എ.ഇ.യുടെ സുരക്ഷക്കായി നാം യത്നിക്കുക : സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍

ദുബൈ : പ്രവാസികള്‍ക്ക് ജീവിതവും ജോലിയും ഒരുമിച്ച് കൊണ്ടുപോകാന്‍ എല്ലാ സൗകര്യവും ഒരുക്കിത്തന്ന ഈ രാജ്യത്തിന്‍റെ നന്മക്കും പുരോഗതിക്കും സുരക്ഷക്കുമായി നാം യത്നിക്കണമെന്നും അത് പ്രവാസികളായ നമ്മുടെ കടമയാണെന്നും സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉണര്‍ത്തി. യു... ദേശീയ ദിനത്തോടനുബന്ധിച്ച് ദുബൈ ഹാദിയ ചാപ്റ്റര്‍ സംഘടിപ്പിച്ച മുഹറം, യു... ദേശീയ ദിനാഘോഷ സംയുക്ത സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. രണ്ട് സെക്ഷനുകളിലായി നടന്ന പൊതു പരിപാടി അബ്ദുല്‍ കരീം ഹുദവി ഉദ്ഘാടനം ചെയ്തു. ഉമര്‍ ഹുദവി പുള്ളാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ അബ്ദുസ്സലാം ബാഖവി, അലവിക്കുട്ടി ഹുദവി, ത്വാഹാ സുബൈര്‍ ഹുദവി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന മന്പുറം മൗലദ് പാരായണത്തിന് തങ്ങള്‍ നേതൃത്വം നല്‍കി. അന്‍വറുള്ള ഹുദവി സ്വാഗതവും ശറഫുദ്ദീന്‍ ഹുദവി നന്ദിയും പറഞ്ഞു.