മുഹറം സന്ദേശവും യു.എ.ഇ. ദേശീയ ദിനാഘോഷവും; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദുബൈ : മുഹറം, യു... ദേശീയ ദിനാഘോഷം എന്നിവയുടെ ഭാഗമായി ദുബൈ ഹാദിയ സ്റ്റേറ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന പൊതു പരിപാടിയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 02-12-2011 വെള്ളിയാഴ്ച (നാളെ) കെ.എം.സി.സി. ഓഡിറ്റോറിയത്തില്‍ രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന പൊതുപരിപാടിയില്‍ പ്രഗല്‍ഭരായ പ്രാസംഗികര്‍ വിവിധ വിഷയങ്ങളെ സംബന്ധിച്ച് സംസാരിക്കും. പരിപാടിയോടനുബന്ധിച്ച് അന്നദാനവും മന്പുറം മൗലീദും ഉണ്ടായിരിക്കുന്നതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന പരിപാടിയില്‍ അബ്ദുസ്സലാം ബാഖവി, അബ്ദുല്‍ ജലീല്‍ ദാരിമി, അലവിക്കുട്ടി ഹുദവി, ത്വാഹാ സുബൈര്‍ ഹുദവി എന്നിവര്‍ സംസാരിക്കും.
- അന്‍ വറുള്ള ഹുദവി