മന്പുറം തങ്ങള്‍ അനുസ്മരണവും ഹിജ്റ പ്രഭാഷണവും നാളെ (2)

അബൂദാബി : അബൂദാബി SKSSF സംസ്ഥാന കമ്മിറ്റിയും ഹാദിയ അബൂദാബി ചാപ്റ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന പുണ്യം 1433 മന്പുറം തങ്ങള്‍ അനുസ്മരണവും ഹിജ്റ പ്രഭാഷണവും മുഹറം 7 (ഡിസംബര്‍ 2 വെള്ളി) രാവിലെ 10 മണിക്ക് അബൂദാബി ഇന്ത്യന്‍ ഇസ്‍ലാമിക് സെന്‍ററില്‍ നടക്കും. മന്പുറം തങ്ങള്‍ ജീവിതവും സന്ദേശവും എന്ന വിഷയം സഫീര്‍ ഹുദവി അവതരിപ്പിക്കും. മന്പുറം തങ്ങളെ കുറിച്ച് മോയീന്‍ ഹുദവി മലയമ്മ, മഹ്‍മൂദ് ഹുദവി എന്നിവര്‍ രചിച്ച ഗ്രന്ഥം ഇസ്‍ലാമിക് സെന്‍റര്‍ ലൈബ്രറിക്ക് സമര്‍പ്പിക്കും. ശേഷം നടക്കുന്ന മന്പുറം തങ്ങള്‍ മൗലിദ് സദസ്സിന് പണ്ഡിതരും സാദാത്തീങ്ങളും നേതൃത്വം നല്‍കും.
തുടര്‍ന്ന് ജുമുഅക്ക് ശേഷം മുഹറം പ്രഭാഷണം നടക്കും. ഹിജ്റാബ്ദം ഉണര്‍ത്തുന്ന ചിന്തകള്‍ എന്ന വിഷയം ഉവൈസ് ഹുദവി അവതരിപ്പിക്കും. സയ്യിദ് അബ്ദുറഹ്‍മാന്‍ തങ്ങള്‍, സയ്യിദ് നൂറുദ്ദീന്‍ തങ്ങള്‍, റഫീഖ് തങ്ങള്‍, ഡോ. അബ്ദുറഹ്‍മാന്‍ ഒളവട്ടൂര്‍, പല്ലാര്‍ മുഹമ്മദ് കുട്ടി, ഉസ്‍മാന്‍ ഹാജി, ഹാരിസ് ബാഖവി, അബ്ദുറശീദ് ഫൈസി, മുഹമ്മദ് കുട്ടി ഹുദവി, റാഫി ഹുദവി എന്നിവര്‍ സംബന്ധിക്കും.