പത്രപ്രവര്‍ത്തര്‍ക്ക്‌ നേരെയുളള അക്രമം അവസാനിപ്പക്കണം : SKSSF

കാസര്‍കോട്‌ : അധികാരത്തിന്റെ മറവില്‍ ഉദ്യോഗസ്ഥര്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ നിഷ്‌പക്ഷമായ അന്വേഷണാത്മകമായ പത്രപ്രവര്‍ത്തനം നടത്തുന്ന മാധ്യമപ്രവര്‍ത്തകരെ അക്രമിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്യുന്ന തരംതാണ പോലീസ്‌ മാഫിയ പ്രവര്‍ത്തനം ബന്ധപ്പെട്ടവര്‍ അവസാനിപ്പിക്കണമെന്നും അത്തരക്കാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പുകള്‍ ചേര്‍ത്ത്‌ കേസെടുക്കണമെന്നും SKSSF ജില്ലാപ്രസിഡണ്ട്‌ ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ്‌ ബെളിഞ്ചം എന്നിവര്‍ സംയുക്ത പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.