സമസ്ത 85-ാം വാര്‍ഷിക സമ്മേളന പ്രചാരണ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

അലിഗഡ് : സമസ്ത 85 -ാം വാര്‍ഷിക സമ്മേളന പ്രചാരണം അലിഗഡ് മുസ്‍ലിം യൂണിവേഴ്സിറ്റി ട്രന്‍റിന്‍റെ കീഴില്‍ നടന്നു. സത്യസാക്ഷികളാവുക എന്ന പ്രമേയത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അബ്ദുല്ല പി.പി. യുടെ അദ്ധ്യക്ഷതയില്‍ ശൗക്കത്തലി കെ.പി. ഉദ്ഘാടനം ചെയ്തു. സഫീര്‍ പി. ജാറംകണ്ടി മുഖ്യപ്രഭാഷണം നടത്തി. .ടി. സുഹൈല്‍, പി.ടി. റഫീഖ്, ജുവൈദ് കെ.കെ. .ടി. ശഫീഖ് ആശംസകളര്‍പ്പിച്ചു.