ന്യൂനപക്ഷ വിഭാഗം അവകാശങ്ങളെ കുറിച്ച്‌ ബോധവാന്‍മാരാകണം : സെമിനാര്‍


തിരൂരങ്ങാടി : ന്യൂനപക്ഷ വിഭാഗം തങ്ങളുടെ അവകാശങ്ങളെ കുറിച്ച്‌ പൂര്‍ണ ബോധമുള്ളവരാകണമെന്നും അവഗണനകളെ കുറിച്ച്‌ പരിതപിക്കുന്നതിന്ന്‌ പകരം അധികാരകേന്ദ്രങ്ങളില്‍ സാന്നിദ്ധ്യമറിയിക്കാന്‍ ശ്രമിക്കുന്നതിലാണ്‌ പരിഹാരമെന്നും ദാറുല്‍ഹുദാ സ്‌റ്റുഡന്‍സ്‌ യൂണിയന്‍ സംഘടിപ്പിച്ച വിദ്യാഭ്യാസ സെമിനാര്‍ അഭിപ്രായപ്പെട്ടു. സമൂഹത്തിലെ ഒരു വിഭാഗത്തിന്‌ മാത്രമേ ഉന്നത വിദ്യഭ്യാസം നേടാനുള്ള അവസരമൊള്ളൂ, ഈ സാമൂഹിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ഭരണകൂടം മുന്‍കയ്യെടുക്കണം.

സെമിനാറില്‍ ന്യൂനപക്ഷ വിദ്യാഭ്യാസം ഭൂതം, ഭാവി, വര്‍ത്തമാനം എന്ന വിശയം ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. പി. നസീര്‍ അവതരിപ്പിച്ചു. ദാറുല്‍ ഹുദാ വൈസ്‌ ചാന്‍സ്‌ലര്‍ ഡോ, ബഹാഉദ്ദീന്‍ നദ്‌വി ഉദ്‌ഘാടനം ചെയ്‌തു. ഡോ. ബഹാഉദ്ദീന്‍ ഹുദവി ആദ്ധ്യക്ഷം വഹിച്ചു. ബശീര്‍ കാരാപ്പറമ്പ്‌ സ്വാഗതവും റാഫി.കെ.ജെ നന്ദിയും പറഞ്ഞു. യു. ശാഫി ഹാജി, സൈതലവി ഹാജി, സുബൈര്‍ ഹുദവി, നൗശാദ്‌ ഹുദവി, ഇബ്രാഹിം ഫൈസി. അലി മൗലവി, സയ്യിദ്‌ മുഹ്‌സിന്‌, ആഫ്‌താബ്‌, സംബന്ധിച്ചു.