സമസ്ത മദ്‌റസകളുടെ എണ്ണം 9096 ആയി
കോഴിക്കോട്: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിര്‍വ്വാഹകസമിതി കോഴിക്കോട് സമസ്ത കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡണ്ട് ടി.കെ.എം.ബാവ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്നു. ജനറല്‍ സെക്രട്ടറി പി.കെ.പി. അബ്ദുസ്സലാം മുസ്‌ലിയാര്‍ സ്വാഗതം പറഞ്ഞു. ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു.
കാഞ്ഞിരമുക്ക് ഖുവ്വത്തുല്‍ ഇസ്‌ലാം സെക്കന്ററി മദ്‌റസ (കോഴിക്കോട്), പത്തിരിപ്പാല ദാറുല്‍അബ്‌റാര്‍ അഗഥി അനാഫ മന്ദിരം മദ്‌റസ (പാലക്കാട്), മണ്ടലംകുന്ന് നോര്‍ത്ത് അല്‍ മദ്‌റസത്തുല്‍ റൗളത്തുല്‍ ഉലൂം മദ്‌റസ (തൃശ്ശൂര്‍) കൊള്ളിമുകള്‍ നൂറുല്‍ ഹുദാ മദ്‌റസ (എറണാകുളം), അബ്ഹ അസീര്‍ അന്നൂര്‍ മദ്‌റസ (സഊദി അറേബ്യാ) എന്നീ 5 മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കി. ഇതോടെ സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ അംഗീകൃത മദ്‌റസകളുടെ എണ്ണം 9096 ആയി ഉയര്‍ന്നു.
പ്രൊഫ. കെ ആലിക്കുട്ടി മുസ്‌ലിയാര്‍, കോട്ടുമല ടി.എം.ബാപ്പു മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം.അബ്ദുല്‍ഖാദര്‍, സി.കെ.എം.സ്വാദിഖ് മുസ്‌ലിയാര്‍, വി.മോയിമോന്‍ ഹാജി, എം.പി.എം.ഹസ്സന്‍ ശരീഫ് കുരിക്കള്‍, ടി കെ പരീക്കുട്ടി ഹാജി, എം.സി.മായിന്‍ ഹാജി, കെ. മമ്മദ് ഫൈസി, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.എം.അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, പാണക്കാട് സയ്യിദ് സ്വാദിഖ് അലി ശിഹാബ് തങ്ങള്‍, എം.എം.മുഹ്‌യിദ്ദീന്‍ മൗലവി, കെ.ടി.ഹംസ മുസ്‌ലിയാര്‍, ഒ.അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ഉമ്മര്‍ ഫൈസി മുക്കം, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജര്‍ പിണങ്ങോട് അബൂബക്കര്‍ നന്ദി പറഞ്ഞു.