പ്രവാചകനിന്ദ; SKSSF പ്രക്ഷോഭം കരുതാര്ജിക്കുന്നു..ജനവരി ഒന്നു മുതല് സമര പരമ്പര..

കോഴിക്കോട്: പ്രവാചകനിന്ദക്കെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും   എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന പ്രക്ഷോഭ പരിപാടികള്‍ കരുതര്‍ജിക്കുന്നു..
നേരത്തെ തീരുമാനിച്ചത് പ്രകാരം ൫൦ കേന്ദ്രങ്ങളിലെ വിശദീകരണ പൊതുയോഗങ്ങള്‍ പൂര്‍ത്തിയാക്കി ജനവരി ഒന്നിന് കോഴിക്കോട്ട് ബഹുജന പ്രക്ഷോഭ-സമ്മേളനം നടത്താനുള്ള ഒരുക്കങ്ങള്‍  സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തി.
പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. പ്രവാചകന്റെ പേരില്‍ വ്യാജപ്രചാരണം നടത്തി വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള തത്പരകക്ഷികളുടെ പ്രവര്‍ത്തനങ്ങലില്‍ നിന്നും അവര്‍ പൂര്‍ണമായി പിന്മാറുന്നത് വരെ SKSSF  സമര പരമ്പരകള്‍ തുടരുമെന്നും ജനുവരി ഒന്നിലെ സമ്മേളനത്തില്‍ ഭാവി പദ്ധതികള്‍ പ്രഖ്യാപിക്കുമെന്നും  ഇത്തില്‍ വിജയം കണ്ടേ സംഘടനക്കു   വിശ്രമമുള്ളൂ വെന്നും പ്രവാചക സ്നേഹികളെല്ലാം ഇതില്‍ ഒരു കണ്ണിയായി ചേരണമെന്നും നേതാക്കള്‍ പറഞ്ഞു.
‍പ്രസിഡണ്ട്‌ അബ്ബാസലി ശിഹാബ് തങ്ങള്‍, നാസര്‍ ഫൈസി കൂടത്തായി, സത്താര്‍ പന്തലൂര്‍, അലി കെ. വയനാട്, അബ്ദുറഹിം ചുഴലി, സൈതലവി റഹ്മാനി ഗൂഡല്ലൂര്‍, നവാസ് പാനൂര്‍, ഹബീബ് ഫൈസി കോട്ടോപ്പാടം, അബൂബക്കര്‍ സാലൂദ് നിസാമി, അബ്ബാസ് ദാരിമി മംഗലാപുരം, അബ്ദുള്ള കുണ്ടറ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ.ഓണംപിള്ളി മുഹമ്മദ്‌ഫൈസി സ്വാഗതവും അയൂബ് കൂളിമാട് നന്ദിയും പറഞ്ഞു.