മലപ്പുറം: പെരിന്തല്‍മണ്ണയിലെ അലിഗഡ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ സ്‌തംഭിപ്പിക്കുന്ന വിധത്തിലുള്ള കേന്ദ്ര, സംസ്‌ഥാന സര്‍ക്കാരുകളുടെ അനാസ്‌ഥയ്ക്കെതിരെ സമരപരിപാടികള്‍ സംഘടിപ്പിക്കാന്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. അലിഗഢ് സെന്ററുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജൂണ്‍ 28ന് മുഖ്യമന്ത്രി യോഗം വിളിച്ചുചേര്‍ത്തെങ്കിലും തുടര്‍നടപടികള്‍ ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.
അലിഗഡ് വിസിയുടെ അധികാരങ്ങള്‍ മരവിപ്പിച്ച നടപടി പിന്‍വലിച്ച് സുഖമമായ നടത്തിപ്പിന് അവസരം ഒരുക്കണമെന്നും ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍ അധ്യക്ഷതവഹിച്ചു. ഹമീദ് മേല്‍മുറി ഉദ്ഘാടനംചെയ്തു.
സത്താര്‍ പന്തല്ലൂര്‍, റഫീഖ് അഹമ്മദ്, വി.കെ.എച്ച്.റഷീദ് എടക്കുളം, ഷഗീര്‍ അന്‍വരി, ഷംസുദ്ദീന്‍, ഷമീര്‍ ഫൈസി ഒടമല, ജസ്ഫര്‍ ഫൈസി പഴമള്ളൂര്‍, സി.ടി.ജലീല്‍, ഖയ്യൂം കടമ്പോട്, ഇബ്രാഹിം ഫൈസി ഉഗ്രപുരം, റവാസ് ആട്ടീരി, ആഷിഖ് കുഴിപ്പുറം, സാജിദ് മൗലവി തുടങ്ങിയവര്‍ പ്രസംഗിച്ചു.