
പെരിങ്ങത്തൂര്‍ : യുവാക്കള്‍ ധാര്‍മികത നിലനിര്‍ത്തുന്നതിന് ഇസ്‌ലാമിക കലകളിലൂടെ മാത്രമേ നന്മ സാധ്യമാവുകയുള്ളൂവെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ . SKSSF പാനൂര്‍ മേഖല കമ്മിറ്റി സംഘടിപ്പിച്ച സ്‌നേഹസംഗമവും ഇശല്‍നിലാവും ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആര്‍ .വിയ അബൂബക്കര്‍ യമാനി ആധ്യക്ഷ്യം വഹിച്ചു. SKSSF സംസ്ഥാന ജന.സെക്രട്ടറി അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി.മന്ത്രി കെ.പി മോഹനന്‍ മുഖ്യാതിഥിയായിരുന്നു. ഹാഫിള് അബ്ദുസ്സലാം ദാരിമി, പാലത്തായി മൊയ്‌തു ഹാജി, വി.നാസര്‍ മാസ്റ്റര്‍, കൂത്തില്‍ കുഞ്ഞബ്ദുല്ല, സ്വാലിഹ് ടി.കെ, കബീര്‍ അണിയാരം, സവാദ്, അനസ്, മുനസ്സിര്‍ പ്രസംഗിച്ചു. നസീബ് നിലമ്പൂരും സംഘവും അവതരിപ്പിച്ച ഇശല്‍ നിലാവും ദഫ് പ്രദര്‍ശനവും നടന്നു. എം.പി.കെ. അയ്യൂബ് സ്വാഗതവും കെ.പി.എസ്. ശബീര്‍ നന്ദിയും പറഞ്ഞു.