ശിഹാബ്തങ്ങള്‍ സ്മാരക അവാര്‍ഡ് ജേതാവ് സെയ്താലിമുസ്‌ലിയാരെ ജന്മനാട് ആദരിച്ചു

കരുവാരകുണ്ട്: മാതൃകാ മുദിരിസ്സിനുള്ള പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങള്‍ സ്മാരക പ്രഥമ അവാര്‍ഡ് നേടിയ പണ്ഡിതന്‍ പി. സെയ്താലിമുസ്‌ലിയാരെ ജന്മനാട് ആദരിച്ചു.
ഇദ്ദേഹം ഇരുപതുവര്‍ഷമായി മാമ്പുഴ മഹല്ല് ഖാസിയായി സേവനമനുഷ്ഠിക്കുകയാണ്. മാമ്പുഴ അല്‍ ഹസനാത്ത് അറബിക് കോളേജിന്റെ മേധാവിയും കെ.ടി. മാനുമുസ്‌ലിയാരുടെ ശിഷ്യഗണത്തില്‍പ്പെട്ടയാളുമാണ്. പാലയ്ക്കല്‍ വെട്ടയില്‍ ചേര്‍ന്ന സ്വീകരണയോഗം പാണക്കാട് റഷീദലി ശിഹാബ്തങ്ങള്‍ ഉദ്ഘാടനംചെയ്തു. പ്രൊഫ. കെ. ആലിക്കുട്ടിമുസ്‌ലിയാര്‍ അധ്യക്ഷതവഹിച്ചു. വാക്കോട് മൊയ്തീന്‍കുട്ടിഫൈസി, പുത്തനഴി മൊയ്തീന്‍ഫൈസി, കെ.ടി. മൊയ്തീന്‍ഫൈസി, എന്‍. അഹമ്മദ്, പി. സുലൈമാന്‍, എന്‍.കെ.എം ഹുസൈന്‍, എം. ചെറിയോന്‍, ഒ.വി. സെയ്താലികുരിക്കള്‍, പി.പി. അബ്ദുള്‍നാസര്‍, എം.കെ.എം. ദാരിമി എന്നിവര്‍ പ്രസംഗിച്ചു. പി. സെയ്താലിമുസ്‌ലിയാര്‍ മറുപടിപ്രസംഗം നടത്തി.