കല്പറ്റ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ പത്തിന് മുട്ടില്‍ വയനാട് മുസ്‌ലിം ഓര്‍ഫനേജില്‍ ഹജ്ജ് പരിശീലനം നടത്തും.
ജില്ലയില്‍നിന്ന് ഹജ്ജിന് പോകുന്നവര്‍ക്കാണ് പരിശീലനം. ഹജ്ജ് യാത്രയുടെ സാങ്കേതികകാര്യങ്ങളിലുള്ള പരിശീലനത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി പരിശീലകര്‍ നേതൃത്വം നല്‍കും. ഡബ്ല്യു.എം.ഒ. ജന. സെക്രട്ടറി എം.എ. മുഹമ്മദ് ജമാല്‍ രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി അസി. സെക്രട്ടറി അബൂബക്കര്‍ ചെങ്ങോട്ട് അധ്യക്ഷതവഹിക്കും. ഹജ്ജ് ഗൈഡ് വിതരണോദ്ഘാടനം സി. മമ്മൂട്ടി എം.എല്‍.എ. നിര്‍വഹിക്കും.
എന്‍.പി. ഷാജഹാന്‍ 'ഹജ്ജ് യാത്രയുടെ സാങ്കേതികപാഠങ്ങള്‍' എന്ന വിഷയത്തിലും കെ. അബ്ദുള്ള ദാരിമി 'ഹജ്ജിന്റെ ദര്‍ശനവും കര്‍മവും' എന്ന വിഷയത്തിലും ക്ലാസ്സെടുക്കും. കെ.കെ. അഹമ്മദ് ഹാജി, കെ. അബ്ദുള്ള, പി.കെ. അബൂബക്കര്‍ എന്നിവര്‍ സംസാരിക്കും.
മലപ്പുറം ജില്ലാ ക്ലാസ്സ്13ന് മാസ് ഓഡിറ്റോറിയത്തില്‍
പൊന്നാനി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ പോകുന്ന ഹാജിമാര്‍ക്കുള്ള സാങ്കേതിക പഠനക്ലാസ് 13ന് രാവിലെ ഒമ്പതുമുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ മാസ് ഓഡിറ്റോറിയത്തില്‍ നടക്കും. സ്വകാര്യ ഹജ്ജ്ഗ്രൂപ്പില്‍ പോകുന്നവര്‍ക്കും ക്യാമ്പില്‍ പങ്കെടുക്കാം.