ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് പാണക്കാട് ഖബര്‍സ്ഥാനില്‍
മലപ്പുറം: മുസ്ലിം കേരളത്തിന്‍റെ ആത്മീയാചാര്യനായിരുന്ന മര്‍ഹൂം പാണക്കാട് പി.എം.എസ്.എ പൂക്കോയതങ്ങളുടെ ഭാര്യ പഴയ മാളിയേക്കല്‍ ഖദീജ ഇമ്പിച്ചിബീവി (82) അന്തരിച്ചു. മുന്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍, നിലവിലെ പ്രസിഡന്റ് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മക്കളാണ്. സുല്‍ഫത്ത്ബീവി, സജ്‌നബീവി. എന്നിവര്‍ മരുമക്കളുമാണ്.
കുറ്റിച്ചിറയിലെ മര്‍ഹൂം പഴയമാളിയേക്കല്‍ പൂക്കോയതങ്ങളാണ് ഖദീജ ഇമ്പിച്ചിബീവിയുടെ വന്ദ്യ പിതാവ്.
പരേതരായ സയ്യിദ് കോയതങ്ങള്‍ (കുറ്റിച്ചിറ), നഹാരി മുല്ലക്കോയതങ്ങള്‍ (ആന്ധ്ര), മുത്തുബീവി, റുഖിയാബീവി, കുഞ്ഞുബീവി എന്നിവര്‍ സഹോദരങ്ങ ളാണ്.
സമസ്ത വൈസ് പ്രസിഡണ്ടും എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ടുമായ മുസ്‌ലിംലീഗ് അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ്തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ്തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ്തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ്തങ്ങള്‍ എന്നിവര്‍ മരണവിവരം അറിഞ്ഞയുടനെ വസതിയിലെത്തി.
ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാണക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
മരണവിവരമറിഞ്ഞ് രാഷ്ട്രീയ, മത നേതാക്കളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ പാണക്കാട്ടെത്തിയിട്ടുണ്ട്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ സമസ്ത നേതാക്കള്‍ക്ക് പുറമെ കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുല്‍നാസര്‍ ഹയ്യിതങ്ങള്‍, മ ന്ത്രി പി.കെ. അബ്ദുറബ്, , മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി.എം.എ സലാം, സെക്രട്ടേറിയറ്റ് അംഗം പി.വി. അബ്ദുല്‍വഹാബ്, കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, മഞ്ഞളാംകുഴി അലി എം.എല്‍.എ തുടങ്ങിയവര്‍ വസതി സന്ദര്‍ശിച്ചവരില്‍ പ്രമുഖരാണ്.