പാപിനിശ്ശേരി അസ് അദിയ്യ കോളേജ് ക്ലാസ് ആരംഭിച്ചുപാപ്പിനിശ്ശേരി വെസ്റ്റ്‌: സമസ്ത കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത മത ഭൌതിക സമന്വയ വിദ്യാഭ്യാസ സമുച്ചയമായ ജാമി എ: അസ്അദിയ്യ: ഇസ്ലാമിയ്യ അറബിക് & ആര്‍ട്സ് കോളേജ് അധ്യയന വര്‍ഷത്ത്തെകുള്ള വിദ്യാര്‍ത്ഥികളുടെ ക്ലാസ് സമസ്ത കണ്ണൂര്‍ ജില്ല വൈസ് പ്രസിഡണ്ട്‌ സയ്യിദ് ഉമര്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പി.കെ.പി.അബ്ദുസ്സലാം മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. കടംബേരി ഇബ്രാഹിം മുസ്ലിയാര്‍ പ്രാര്‍ത്ഥന നടത്തി . ബി.യൂസുഫ് ബാഖവി, കെ.ഇബ്രാഹിം കുട്ടി ഹാജി, ഐ.കെ.സി.അബ്ദുറഹ്മാന്‍ ഹാജി, അഹ്മദ് പോതന്കണ്ടം, അബ്ദുല്‍ ഖാദര്‍ അസ് അദി പ്രസംഗിച്ചു . എസ്.കെ.ഹംസ ഹാജി സ്വാഗതവും അബ്ദുല്‍ ഫതതഹ് ദാരിമി നന്ദിയും പറഞ്ഞു.