കുവൈത്ത്
സിറ്റി : റമദാന്
വിജയത്തിന് വീണ്ടെടുപ്പിന്
എന്ന പ്രമേയത്തില്‍ കുവൈത്ത്
കേരള സുന്നി മുസ്ലിം കൗണ്‍സില്‍
സംഘടിപ്പിക്കുന്ന കാന്പയിന്റെ
ഉദ്ഘാടനവും ഇസ്റാഅ് മിഅ്റാജ്
അനുസ്മരണ സമ്മേളനവും 24-6-2011
(ഇന്ന്)
വെള്ളിയാഴ്ച
ഫര്‍വാനിയ്യ ദാറുസ്സലാമില്‍
വെച്ച് നടത്തപ്പെടും.
കാന്പയിന്
ഉദ്ഘാടനം സുന്നി കൗണ്‍സില്‍
ചെയര്മാന് സയ്യിദ് നാസര്‍
മശ്ഹൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കും.
കാന്പയിന്റെ
ഭാഗമായി ദഅ്വാ വിംഗ് വിതരണം
ചെയ്യുന്ന സൗജന്യ പ്രഭാഷണ
സി.ഡി
യുടെ പ്രകാശനം ചടങ്ങില്‍
വെച്ച് നിര്‍വ്വഹിക്കും.
റമളാന്‍ ഒരു
മുന്നൊരുക്കം എന്ന വിഷയത്തില്‍
ഹംസ ബാഖവിയും ഇസ്റാഅ് മിഅ്റാജ്
ചരിത്രത്തിലേക്കൊരെത്തിനോട്ടം
എന്ന വിഷയത്തില്‍ മുഹമ്മദലി
ഫൈസിയും സംസാരിക്കും.
രണ്ടു മാസം
നീണ്ടു നില്ക്കുന്ന
കാന്പയിനോടനുബന്ധിച്ച്
ദുറൂസുല്‍ ഖുര്‍ആന്‍,
സി.ഡി.
വിതരണം,
ലഘുലേഖ വിതരണം,
റിലീഫ് വിതരണം,
തസ്കിയത്ത്
കാന്പ് തുടങ്ങിയ പരിപാടികള്‍
സംഘടിപ്പിച്ചിട്ടുണ്ട്.