തിരുകേശം: ആധികാരികത വെളിപ്പെടുത്തണം- കേരള ബാഖവീസ്


കോഴിക്കോട്: കേരളത്തില്‍ വിവാദമായ കേശം തിരുനബിയുടേതാണെന്ന് അവകാശപ്പെടുന്നവര്‍ വിശ്വാസയോഗ്യമായ പരമ്പര പരസ്യപ്പെടുത്തുകയോ അല്ലെങ്കില്‍ അവകാശം ഉപേക്ഷിച്ച് മുസ്്‌ലിംകള്‍ക്കിടയിലെ വിവാദം അവസാനിപ്പിക്കുകയോ ചെയ്യണമെന്നു കേരള ബാഖവി മജ്്‌ലിസുല്‍ ഉലമാ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് സഈദലി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. കെ അബ്്ദുല്‍ ബാരി ബാഖവി ഉദ്ഘാടനം ചെയ്തു.
യു കെ അബ്്ദുല്ലത്തീഫ് ബാഖവി, തുറക്കലല്‍ വി മുഹമ്മദ് ജമാലുദ്ദീന്‍ ബാഖവിയെയും മെഡിക്കല്‍ എന്‍ട്രന്‍സില്‍ ഒന്നാം റാങ്ക് നേടിയ മറ്റത്തൂര്‍ ഇര്‍ഫാനെയും ഐ.എ.എസ് നേടിയ എടവണ്ണപ്പാറ മുഹമ്മദലി ശിഹാബിനെയും യോഗം ആദരിച്ചു. ഡോ. അലി അസ്്ഗര്‍ ബാഖവി, എ കെ യൂസുഫ് ബാഖവി, അബ്്ദുല്‍ ഹമീദ് ബാഖവി മേല്‍മുറി, വി ഉമര്‍ ബാഖവി, പി ടി അശ്്‌റഫ് ബാഖവി, പി കെ അബ്്ദുല്ല ബാഖവി, കെ കെ മുഹിയുദ്ദീന്‍ ബാഖവി സംസാരിച്ചു.