അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥിസമ്മേളനം പ്രതിനിധികള്‍യാത്ര തിരിച്ചു

തിരൂരങ്ങാടി : ഇസ്‌തംബൂളില്‍ നടക്കുന്ന അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രബന്ധാവതരണം നടത്താന്‍ ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥികള്‍ തുര്‍ക്കിയിലേക്ക്‌ യാത്ര തിരിച്ചു. ദാറുല്‍ ഹുദാ പി.ജി വിദ്യാര്‍ത്ഥികളായ സുഹൈല്‍ ഹിദായ, അലി അസ്‌ലം, സുഹൈല്‍ വിളയില്‍ എന്നിവരാണ്‌ തുര്‍ക്കിയിലെ ഇസ്‌തംബൂള്‍ ഫൗണ്ടേഷന്‍ ഫോര്‍ സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംബന്ധിക്കാന്‍ യാത്ര തിരിച്ചത്‌. ദാറുല്‍ ഹുദാ വിദ്യാര്‍ത്ഥി യൂണിയന്‍ (ഡി. എസ്‌.യു) സംഘടിപ്പിച്ച യാത്രയയപ്പു സംഗമം ഉസ്‌താദ്‌ കെ.സി മുഹമ്മദ്‌ ബാഖവി ഉല്‍ഘാടനം ചെയ്‌തു. രജിസ്‌ട്രാര്‍ സുബൈര്‍ ഹുദവി ചേകന്നൂര്‍ അധ്യക്ഷത വഹിച്ചു. പ്രൊഫ, അലി മൗലവി, അബ്‌ദുല്‍ ഖാദര്‍ ഫൈസി, മൊയ്‌തീന്‍ കുട്ടി ഫൈസി, ഇബ്രാഹീം ഫൈസി, അനസ്‌ ഹുദവി, മുസ്‌തഫ ഹുദവി എന്നിവര്‍ സംബന്ധിച്ചു. ചെയര്‍മാന്‍ ശഹ്‌ശാദ്‌ സ്വാഗതവും ഹസീബ്‌ നന്ദിയും പറഞ്ഞു.