ചൂതാട്ടകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പോലീസിന്റെ മൗനാനുവാദത്തോടെ: SKSSF


കാസര്‍കോട്: കുമ്പളയിലെ വിവിധ കേന്ദ്രങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങള്‍ പോലീസിന്റെ ഒത്താശയോടെയും മൗനാനുവാദത്തോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്നും അതിന് അത്തരക്കാരില്‍ നിന്ന് പോലീസുദ്യോഗസ്ഥര്‍ മാസപ്പടി വാങ്ങുന്നതായും സംശയിക്കുന്നതായി എസ്.കെ.എസ്.എസ്.എഫ് ജില്ലാപ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍ ജനറല്‍ സെക്രട്ടറി റഷീദ് ബെളിഞ്ചം എന്നിവര്‍ സംയൂക്ത പ്രസ്താവനയില്‍ പറഞ്ഞു.
അതിന് ഏറ്റവും വലിയ തെളിവാണ് ജില്ലയിലെതന്നെ ഏറ്റവും കൂടുതല്‍ ഒറ്റനമ്പര്‍ ലോട്ടറികടകള്‍ പ്രവര്‍ത്തിക്കുന്നത് കുമ്പളപോലീസ് സ്റ്റേഷന്റെ കൈയെത്തും ദൂരത്താണ് എന്നുളളത്. ഇക്കാര്യം ഒരുചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്നും വളരെ വ്യക്തമാണ്. ജില്ലയിലെ മുഴുവന്‍ ചൂതാട്ട കേന്ദ്രങ്ങളും അടച്ചുപൂട്ടാന്‍ പോലീസ് നടപടി സ്വീകരിക്കുന്നില്ലായെങ്കില്‍ എസ്.പി.ഓഫീസ് മാര്‍ച്ചടക്കമുളള പ്രക്ഷോഭപരിപാടികളുമായി എസ്.കെ.എസ്.എസ്.എഫ് മുന്നോട്ട് പോകുമെന്നും അടുത്തമാസം മുതല്‍ ലഹരിക്കും ചൂതാട്ടിത്തിനും എതിരെ കാമ്പയിന്‍ ആചരിക്കുമെന്നും നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.