ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം സംഘടിപ്പിച്ചു


കുവൈത്ത് സിറ്റി : കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഉപാദ്ധ്യക്ഷനും സുന്നി യുവജന സംഘം സംസ്ഥാന പ്രസിഡന്‍റുമായിരുന്ന പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണവും സംയുക്തമായി സംഘടിപ്പിച്ചു. അബ്ബാസിയ്യ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന പരിപാടിയില്‍ ഇസ്‍ലാമിക് സെന്‍റര്‍ ചെയര്‍മാന്‍ ശംസുദ്ധീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് മുസ്ഥഫ ദാരിമി അധ്യക്ഷ്യം വഹിച്ചു. സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം ഫള്ലുറഹ്‍മാന്‍ ദാരിമിയും ഇസ്‍റാഅ് മിഅ്റാജ് അനുസ്മരണം ഹംസ ദാരിമിയും നിര്‍വ്വഹിച്ചു. ഇല്‍യാസ് മൗലവി സ്വാഗതവും മുഹമ്മദലി പുതുപ്പറന്പ് നന്ദിയും പറഞ്ഞു.