'ആദര്‍ശബോധം അടയാളപ്പെടുത്തുക' ത്വലബാ സമ്മേളനം ഇന്ന് ആരംഭിക്കും

മലപ്പുറം : എസ്.കെ.എസ്.എസ്എഫ് ദര്‍സ്/അറബിക് കോളേജ് വിദ്യാര്‍ഥി കൂട്ടായ്മയായ ത്വലബാ വിങ് ജില്ലാ പ്രതിനിധി സമ്മേളനം വെള്ളിയാഴ്ച എടക്കര ഇ.എം.ഒ കാമ്പസില്‍ തുടങ്ങും. 'ആദര്‍ശബോധം അടയാളപ്പെടുത്തുക' എന്ന പ്രമേയത്തില്‍ നടത്തുന്ന സമ്മേളനത്തില്‍ ജില്ലയിലെ വിവിധ ദര്‍സ്/അറബിക് കോളേജുകളിലെ ആയിരം പ്രതിനിധികള്‍ പങ്കെടുക്കും. വൈകീട്ട് നാലുമണിക്ക് സ്വാഗതസംഘം മുഖ്യ രക്ഷാധികാരി കളത്തിങ്ങല്‍ ഹംസഹാജി പതാക ഉയര്‍ത്തും. അഞ്ചുമണിക്ക് തമിഴ്‌നാട് ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് ഹാഫിള് മൗലവി ഖലീല്‍ ഇബ്രാഹിം ദാവൂദി ഉദ്ഘാടനംചെയ്യും.സമാപന സമ്മേളനം സമസ്ത സെക്രട്ടറി ശൈഖുനാ കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനംചെയ്യും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അധ്യക്ഷതവഹിക്കും.