ത്വലബാ വിംഗ്‌ അഭിനന്ദിച്ചു

തിരൂരങ്ങാടി : ഇസ്‌തംബൂളില്‍ നടക്കുന്ന അന്താരാഷ്‌ട്ര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പ്രബന്ധമവതരിപ്പിക്കാന്‍ പുറപ്പെടുന്ന ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റി പി.ജി വിദ്യാര്‍ത്ഥികളായ സുഹൈല്‍ ഹിദായ. അലി അസ്‌ലം, സുഹൈല്‍ വിളയില്‍ എന്നിവരെ എസ്‌.കെ.എസ്‌.എസ്‌.എഫ്‌ ത്വലബാ വിംഗ്‌ സംസഥാന കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ്‌ സയ്യിദ്‌ മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ യോഗം ഉല്‍ഘാടനം ചെയ്‌തു. തഖ്‌യുദ്ധീന്‍ തങ്ങള്‍ ലക്ഷദ്വീപ്‌ അധ്യക്ഷത വഹിച്ചു. ജാബിര്‍ തൃക്കരിപ്പൂര്‍, ഗഫൂര്‍ കൊടക്കാട്‌, ജുബൈര്‍ വാരാമ്പറ്റ, സലാം വയനാട്‌ എന്നിവര്‍ സംബന്ധിച്ചു.