മതമൂല്യങ്ങളില്‍ നിന്നകന്നത് പ്രതിസന്ധിക്കിടയാക്കി - സമദാനി

തിരൂര്‍: മതമൂല്യങ്ങളില്‍ നിന്നകന്നതാണ് വര്‍ത്തമാന കാലത്തെ പ്രതിസന്ധികള്‍ക്ക് കാരണമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.എല്‍.എ. കാരത്തൂര്‍ മര്‍ക്കസ് തര്‍ബിയത്തുല്‍ ഇസ്‌ലാം കമ്മിറ്റിയുടെ വാര്‍ഷികത്തിന്റെയും ജാമിഅ ബദ്‌രിയ്യ അറബിക് കോളജ് സനദ് ദാന സമ്മേളനത്തിന്റെയും ഭാഗമായി നടന്ന  ഖുര്‍ആന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുഹമ്മദ് മുഹിയുദ്ദീന്‍ ഷാഹ് പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഡോ. കെ. ആലിക്കുട്ടി, എന്‍. അഹമ്മദുണ്ണി, കബീര്‍ മൗലവി,  എം. മൊയ്തുട്ടി, സഈദ് ഫൈസി കൊല്ലം, സി. മുഹമ്മദലി ഹാജി, കബീര്‍ മൗലവി എന്നിവര്‍ സംസാരിച്ചു. ഖുര്‍ആന്‍ ക്ലാസിന് മാനുമുസ്‌ലിയാര്‍ വല്ലപ്പുഴ നേതൃത്വം നല്‍കി. ചൊവ്വാഴ്ച വൈകുന്നേരം ഏഴിന്് പൊതുസമ്മേളനം വ്യവസായമന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.