മര്‍ഹും ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നാളെ


മലപ്പുറം: സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമയുടെ ഉപാധ്യക്ഷനായിരുന്ന പാണക്കാട് ഉമറലി ശിഹാബ് തങ്ങള്‍ മൂന്നാം ഉറൂസ് മുബാറക്കിന്റെ ഭാഗമായി നാളെ അനുസ്മരണ സമ്മേളനം നടത്തും.2.30ന് പാണക്കാട് മഖാമില്‍ സിയാറത്തിന് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങല്‍ നേത്രത്വം നല്‍ക്കും. 3ന് മലപ്പുറം സുന്നി മഹലില്‍ മൗലീദ് സദസ്സിന്ന് പാണക്കാട് ഹമീദലി സിഹാബ് തങ്ങള്‍ നേത്രത്വം നല്‍ക്കും. തുടര്‍ന്ന് അനുസ്മരണ സമ്മേളനം ഹൈദരലി ശിഹാബ് തങ്ങള്‍ ഉത്ഘാടനം നിര്‍ വഹിക്കും. കെ.ആലിക്കുട്ടി മുസ്ലിയാര്‍ ആധ്യക്ഷം വഹിക്കും