ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക് ജൂലായ് 10ന്

മലപ്പുറം : പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തിന് രണ്ടുവര്‍ഷം തികയുന്ന വേളയില്‍ വിവിധ പരിപാടികളോടെ 'ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്' നടത്താന്‍ സുന്നി യുവജനസംഘം ജില്ലാകമ്മിറ്റി തീരുമാനിച്ചു. സിയാറത്ത്, മൗലീദ് പാരായണം, അനുസ്മരണ സമ്മേളനം, കൂട്ടപ്രാര്‍ഥന തുടങ്ങിയ വിവിധ പരിപാടികളോടെ നടത്തുന്ന ഉറൂസ് മുബാറക് ജൂലായ് 10ന് പാണക്കാട്ടും മലപ്പുറത്തുമായി നടക്കും. രണ്ടുമണിക്ക് പാണക്കാട് മഖാമില്‍ കൂട്ട സിയാറത്ത് നടക്കും. സിയാറത്തിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നേതൃത്വംനല്‍കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട മുദരിസ്സിനുള്ള ശിഹാബ് തങ്ങള്‍ പുരസ്‌കാരം അനുസ്മരണ സമ്മേളനത്തില്‍ നല്‍കും. ഉറൂസ് മുബാറക്കിന്റെ ഭാഗമായി മഹല്ല് തലങ്ങളില്‍ ആത്മീയസദസ്സുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും.