തേഞ്ഞിപ്പലം :
മദ്റസാധ്യാപകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികള്‍
പലിശവിമുക്തമാക്കണമെന്നും സര്‍ക്കാറിന്റെ പുതിയ ബജറ്റില്‍ പ്രത്യേക ഫണ്ട്
ഉള്‍പ്പെടുത്തി അര്‍ഹതപ്പെട്ടവര്‍ക്കെല്ലാം ആനുകൂല്യങ്ങള്‍ ലഭ്യമാക്കണമെന്നും
സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
നിലവിലുള്ള മദ്റസാധ്യാപക ക്ഷേമനിധി പദ്ധതിയില്‍ പലിശനിഷിദ്ധമെന്ന്
വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന മദ്റസാധ്യാപകര്‍ക്ക് ഒരിക്കലും
ഉള്‍കൊള്ളാനാവാത്തതാണ്. പലിശ വിമുക്തമായ സാമ്പത്തിക സ്ഥിതി നടപ്പിലാക്കുന്നതിന്
ഇസ്ലാമിക് ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ത്വരിതപ്പെടുത്തണമെന്നും യോഗം
ആവശ്യപ്പെട്ടു.
ഭാരവാഹികളായി സി.കെ.എം. സ്വാദിഖ് മുസ്ലിയാര് മണ്ണാര്‍ക്കാട്
(പ്രസിഡണ്ട്), എം.എം. മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ, ടി.മൊയ്തീന്
മുസ്ലിയാര് പുറങ്ങ് മലപ്പുറം (വൈസ് പ്രസിഡണ്ട്), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്
നദ്വി (ജനറല്‍ സെക്രട്ടറി), എം. അബ്ദുറഹ്മാന് മുസ്ലിയാര് കൊടക്,
കെ.സി.അഹ്മദ് കുട്ടി മുസ്ലിയാര് കോഴിക്കോട് (ജോയിന്റ് സെക്രട്ടറിമാര്‍),
കെ.ടി. അബ്ദുല്ല മുസ്ലിയാര് കാസര്‍കോഡ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
ചേളാരി സമസ്ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്സിക്യുട്ടീവ്
കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ് മുസ്ലിയാര് അധ്യക്ഷത വഹിച്ചു. എം.എം.
മുഹ്യിദ്ദീന് മുസ്ലിയാര് ആലുവ ,ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി.
അബ്ദുല്ല മുസ്ലിയാര് മേലാക്കം, മൊയ്തീന് മുസ്ലിയാര് പുറങ്ങ്, അബ്ദുല്ല
മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്തീന്‍കുട്ടി ഫൈസി വാക്കോട്, കെ.ടി. അബ്ദുല്ല മൗലവി
കാസര്‍കോഡ്, എം.എം. ഇമ്പിച്ചിക്കോയ മുസ്ലിയാര് വയനാട്, പി. ഹസന് മുസ്ലിയാര്
മലപ്പുറം, ഒ.എ. ശരീഫ് ദാരിമി കോട്ടയം എന്നിവര്‍ സംസാരിച്ചു. എം.എ. ചേളാരി
സ്വാഗതവും കൊടക് അബ്ദദുറഹിമാന്‍ മുസ്ലിയാര് നന്ദിയും പറഞ്ഞു.