ദുബൈ: ഈ വര്‍ഷത്തെ മിഅ്റാജ് അവധി ഈ മാസം 30ന് വ്യാഴാഴ്ചയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഹുമൈദ് മുഹമ്മദ് ഉബൈദ് അല്‍ഖാത്തമി അറിയിച്ചു. ഗവ. ഓഫീസുകളിലെ ജീവനക്കാര്‍ക്ക് ഈ ദിവസം അവധി അനുവദിക്കും. റജബ് 27 ആയി വരുന്ന ബുധനാഴ്ച അവധിയുണ്ടാകില്ലെന്നും പകരം റജബ് 28നായിരിക്കുമെന്നും അറിയിപ്പില്‍ പറയുന്നു.അവധി ദിനത്തില്‍ യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ നഹ്യാന്‍, സുപ്രീം കൗണ്‍സില്‍ അംഗങ്ങള്‍, എമിറേറ്റുകളുടെ ഭരണാധികാരികള്‍, യു.എ.ഇയിലെയും ഇസ്ലാമിക രാജ്യങ്ങളിലെയും ജനങ്ങള്‍ എന്നിവര്‍ക്ക് അദ്ദേഹം അവധി ദിന ആശംസ നേര്‍ന്നു.