കാലത്തിനനുസരിച്ചുള്ള വിദ്യ നേടണം: മുനവ്വറലി തങ്ങള്‍


നീലേശ്വരം: പുതിയ കാലഘട്ടത്തിലെ മതപണ്ഡിതന്മാര്‍ മത-ഭൗതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചുകൊണ്ടുപോകാന്‍ പ്രാപ്തി ഉള്ളവരായിരിക്കണമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. പണ്ഡിതന്മാരുടെ ഉയര്‍ച്ചയും തളര്‍ച്ചയും സമൂഹത്തെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നീലേശ്വരം കണിച്ചിറയിലെ മര്‍കസുദ്ധഅവത്തില്‍ ഇസ്ലാമിയ്യ ശരിഅത്ത് ആന്റ് ആര്‍ട്‌സ് കോളജ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.പി.എം. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇ.കെ. മഹമൂദ് മുസ്‌ല്യാര്‍, സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ.കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, ത്വാഖ അഹമ്മദ് മുസ്‌ല്യാര്‍, യു.എം.അബ്ദുല്‍ റഹ്മാന്‍ മൗലവി, മെട്രോ മുഹമ്മദ് ഹാജി, സി.കെ.കെ. മാണിയൂര്‍, കെ.ടി.അബ്ദുല്ല ഫൈസി, ചെര്‍ക്കളം അഹമ്മദ് മുസ്‌ല്യാര്‍, എന്‍.പി.അബ്ദുല്‍ റഹ്മാന്‍ മാസ്റ്റര്‍, അബ്ദുല്‍ അസീസ് അഷ്‌റഫി, മുഹമ്മദ് സമീര്‍ ഹൈത്തമി, കെ.വി. ഹരീഷ്, എ. മൊയ്തു മൗലവി പ്രസംഗിച്ചു.