നിര്‍ധനര്‍ക്കുള്ള പഠനോപകരണ വിതരണവും മത സൗഹാര്‍ദ്ധ സമ്മേളനവും നടന്നു


തിരുവനന്തപുരം എസ്‌.കെ.എസ്‌.എസ്‌.എഫിന്‍റെയും സ്വാന്തനം കെയറിന്‍റെയും ആഭിമുഖ്യത്തില്‍ നിര്‍ധനര്‍ക്കുള്ള പഠനോപകരണ വിതരണവും മത സൗഹാര്‍ദ്ധ സമ്മേളനവും നടന്നു. ഷാനവാസ്‌ മാസ്റ്റരുടെ അധ്യക്ഷതയില്‍ കൂടിയ യോഗം ഇ.ടി.മുഹമ്മദ്‌ ബഷീര്‍.എം.പി. ഉത്ഘാടനം ചെയ്തു. എ.സമ്പത്ത്.എം.പി, പാലോട് രവി എം.എല്‍.എ, എം.എ.വാഹിദ് എം.എല്‍.എ. തുടങ്ങിയവര്‍ പങ്കെടുത്തു . മത സൗഹാര്‍ദ്ധ സമ്മേളനം റവറന്റ് ജോസഫ്‌ സാമുവല്‍ കറുകയില്‍, സ്വാമി ജനതീര്‍ത്താന്‍ ജഹന തപസ്സി, സയീദ്‌ മുസ്ലിയാര്‍ വിഴിഞം തുടങ്ങിയവര്‍ പ്രസംഗിച്ചു . എം എല്‍ എ മാരെയു എം പി മാരെയും സ്വാന്തനം കെയര്‍ ചെയര്‍മാന്‍ ചിറക്കല്‍ ഷാജുദീന്‍ ഷാള്‍ അണിയിച്ച് ആദരിച്ചു ഷെമീര്‍ പെരിങ്ങമ്മല അബൂബകര്‍ ഫൈസി, മന്‍വിള സൈനുദീന്‍, അബ്ദുല്‍ സലാം വേളി, ഷംനാദ് റാവുത്തര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

തിരുവനന്തപുരം എസ്.കെ.എസ്.എസ്.എഫ്. ജില്ല കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആംബുലന്‍സുകള്‍