ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാര്‍ വളാഞ്ചേരി മര്‍കസ്‌ ജനറല്‍ സെക്രട്ടറി


മലപ്പുറം: ഉന്നത മത, ഭൗതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സമുച്ചയമായ വളാഞ്ചേരി മര്‍കസുത്തര്‍ബിയ്യത്തില്‍ ഇസ്‌ലാമിയ്യയുടെ ജനറല്‍ സെക്രട്ടറിയായി ആദൃശ്ശേരി ഹംസക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു.
പാണക്കാട് ചേര്‍ന്ന പ്രവര്‍ത്തക സമിതി യോഗത്തില്‍ പ്രസിഡണ്ട് സയ്യിദ്‌ ഹൈദരലി ശിഹാബ്‌ തങ്ങള്‍ അധ്യക്ഷത വഹിച്ചു. അബൂദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍റര്‍, അബൂദാബി എസ്.എസ്.സി. എന്നിവയുടെ പ്രസിഡണ്ട് പദവിയിലിരുന്ന ഹംസക്കുട്ടി മുസ്‌ലിയാര്‍ മര്‍കസ്‌ സ്ഥാപക നേതാക്കളില്‍ പ്രമുഖനാണ്. സമസ്ത ജില്ലാ മുശാവറ, എസ്.വൈ.എസ്. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗമാണ്. വൈസ്‌ പ്രസിടണ്ടായി ഹാജി കെ.മമ്മദ്‌ ഫിസിയെയും തെരഞ്ഞെടുത്തു. ടി.കെ.പരീക്കുട്ടി ഹാജി, തച്ചറക്കല്‍ ഇബ്രാഹിം ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, കാടാമ്പുഴ സി.മൂസ ഹാജി, കീഴെടത്തില്‍ ഇബ്രാഹിം ഹാജി തിരൂര്‍, ബീരാന്‍ മാസ്റ്റര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, പല്ലാര്‍ മുഹമ്മദ്‌ കുട്ടി മുസ്‌ലിയാര്‍, സി.പി.മുഹമ്മദ്‌ ഹാജി, പരേടത്ത് മുഹമ്മദ്‌ ഹാജി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.