മത വിദ്യാഭ്യാസ രംഗത്ത് സമസ്തയുടെ പങ്ക് നിസ്തൂലം - സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍
ദുബൈ : വര്‍ത്തമാന
കാല യുഗത്തില്‍ വളര്‍ന്നു
വരുന്ന വിദ്യാര്‍ത്ഥികളടക്കം
വഴി തെറ്റിക്കൊണ്ടിരിക്കുന്പോള്
ഇസ്ലാമിക സംസ്കാരം ഉള്‍ക്കൊണ്ട്
ജീവിക്കുന്ന ഒരു സമൂഹത്തെ
വളര്‍ത്തിയെടുക്കേണ്ടത്
കാലഘട്ടത്തിന്റെ അനിവാര്യമാണെന്നും,
കേരളത്തിലെ
മുസ്ലിംകളെ മത വിദ്യാഭ്യാസ
രംഗത്ത് വളര്‍ത്തിക്കൊണ്ട്
വരുന്നതില്‍ സമസ്തയുടെ പങ്ക്
നിസ്തുലമാണെന്നും പാണക്കാട്
സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍
പറഞ്ഞു.
നേതാക്കള്‍ക്ക് സ്വീകരണം നല്കി
ദുബൈ : ദുബൈ
സുന്നി സെന്റര്‍, ദുബൈ
എസ്.കെ.എസ്.എസ്.എഫ്.,
ഹാദിയ യു.എ.ഇ.
ചാപ്റ്റര്‍
എന്നിവ സംയുക്തമായി സംഘടിപ്പിച്ച
സ്വീകരണ സമ്മേളനത്തില്‍
ഉദ്ഘാടനം നിര്‍വ്വഹിച്ച്
സംസാരിക്കുകയായിരുന്നു
തങ്ങള്‍. സമസ്ത
കേന്ദ്ര മുശാവറ അംഗം മുഹമ്മദ്
എന്ന് ഒ. കുട്ടി
മുസ്ലിയാര് അന്പലക്കടവിന്നും,
സെനഗലില്‍
നിന്നും അന്താരാഷ്ട്ര ഇസ്ലാമിക്
സമ്മേളനത്തില്‍ സംബന്ധിച്ച്
തിരിച്ചെത്തിയ ദാറുല്‍ ഹുദാ
ഇസ്ലാമിക് യൂണിവേഴ്സിറ്റി
ചാന്‍സിലര്‍ ഡോ. ബഹാഉദ്ദീന്‍
നദ്വി കൂരിയാടിന്നും സ്വീകരണം
നല്കി. സയ്യിദ്
ഹാമിദ് കോയമ്മ തങ്ങള്‍ അധ്യക്ഷത
വഹിച്ചു. അലവിക്കുട്ടി
ഹുദവി മുണ്ടംപറന്പ്,
അബ്ദുന്നാസര്‍
മൗലവി, യു.കെ.
സകരിയ്യ ദാരിമി,
കെ.ടി.
ഹാശിം ഹാജി
എന്നിവര്‍ പ്രസംഗിച്ചു.
അബ്ദുസ്സലാം
ബാഖവി സ്വാഗതവും ശൗക്കത്തലി
ഹുദവി നന്ദിയും പറഞ്ഞു.