ദാറുല്‍ ഹുദാ ദുആ സമ്മേളനം 29 ന്‌

തിരൂരങ്ങാടി : മിഅ്‌റാജ്‌ രാവില്‍ വര്‍ഷംതോറും ദാറുല്‍ ഹുദാ ഇസ്ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നടത്തപ്പെടാറുള്ള ദിക്‌റ്‌ ദുഈ സമ്മേളനം 29 ന്‌ വിപുലമായ രീതിയില്‍ സംഘടിപ്പിക്കാന്‍ വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ്‌യോഗം തീരുമാനിച്ചു. 

ശൈഖുനാ ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു. ചെമ്മുക്കല്‍ കുഞ്ഞാപ്പുഹാജി, യു. ശാഫി ഹാജി, ഡോ.യു.വി.കെ മുഹമ്മദ്‌, ഓമച്ചപ്പുഴ അബ്‌ദുല്ലഹാജി, തോപ്പില്‍ കുഞ്ഞാപ്പുഹാജി, എം.എം കുട്ടി മൗലവി. ഇല്ലത്ത്‌ മൊയ്‌തീന്‍ഹാജി, എം.എ ചേളാരി , കീഴടത്തില്‍ ഇബ്രാഹീം ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.