വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ കര്‍മ്മനിരതരാവണം:ഹൈദരലി ശിഹാബ് തങ്ങള്‍:
ചേളാരി: തലമുറകളെ നേര്‍വഴിയിലൂടെ നയിക്കാന്‍ പ്രാപ്തരായവരെ സൃഷ്ടിക്കുന്നതും മാനവ സമൂഹത്തിന്റെ സകല വ്യവഹാരങ്ങളും സത്യസന്ധമായി കൈകാര്യം ചെയ്യുന്നവരെ സൃഷ്ടിക്കുന്നതും അധ്യാപകരാണ്. അധ്യാപകനായിട്ടാണ് ഞാന്‍ നിയമിതനായതെന്ന മുഹമ്മദ് നബി(സ)യുടെ പ്രഖ്യാപനം നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് നായകരാവാന്‍ അധ്യാപകനോളം കഴിയുന്നവനില്ലെന്ന പ്രഖ്യാപനവും കൂടിയാണന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, പാണക്കാട് പ്രസ്താവിച്ചു. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ബോഡി ചേളാരി സമസ്താലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം