ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി
ദമ്മാം : മതപരമായ വിഷയങ്ങളില്‍ സൂക്ഷ്മതയും കാര്‍ക്കശ്യവും പുലര്‍ത്തിക്കൊണ്ട് തന്നെ മുഴുവന്‍ ജന വിഭാഗത്തിന്‍റെയും ആദരവും സ്നേഹവും നേടിയെടുത്ത അതുല്യ വ്യക്തിത്വത്തിനുടമയായിരുന്നു സയ്യിദ് ഉമറലി ശിഹാബ് തങ്ങളെന്ന് ദമ്മാം ഇസ്‍ലാമിക് സെന്‍റര്‍ സംഘടിപ്പിച്ച ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം അഭിപ്രായപ്പെട്ടു. ഉമര്‍ ഫൈസി വെട്ടത്തൂര്‍ അധ്യക്ഷത വഹിച്ചു. ഉമറുല്‍ ഫാറൂഖ് ഫൈസി ഉദ്ഘാടനം ചെയ്തു. ബഹാഉദ്ദീന്‍ നദ്‍വി അനുസ്മരണ പ്രഭാഷണം നടത്തി. .പി. ഇബ്റാഹീം മൗലവി, ഫൈസല്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു. റശീദ് ദാരിമി വാളാട് സ്വാഗതവും കെ.കെ. അബ്ദുറഹ്‍മാന്‍ നന്ദിയും പറഞ്ഞു.


- അബ്ദുറഹ്‍മാന്‍ മലയമ്മ -