പൂക്കോട്ടൂര്‍ ഹജ്ജ്ക്യാമ്പ്: രജിസ്‌ട്രേഷന്‍ തുടങ്ങി


മലപ്പുറം: ജൂലായ് രണ്ട്, മൂന്ന് തിയ്യതികളില്‍ പൂക്കോട്ടൂരില്‍ നടക്കുന്ന സമ്പൂര്‍ണ ഹജ്ജ് ക്യാമ്പിന് ഒരുക്കങ്ങളാരംഭിച്ചു. രണ്ടുദിവസത്തെ ക്യാമ്പിനെത്തുന്നവരില്‍ താമസസൗകര്യം ആവശ്യമുള്ളവരുടെ രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു.

ക്യാമ്പിലെത്തുന്നവര്‍ക്ക് ഇത്തവണ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നതെന്ന് ക്യാമ്പ് ജനറല്‍ കണ്‍വീനര്‍ കെ. മുഹമ്മദുണ്ണിഹാജി എം.എല്‍.എ അറിയിച്ചു. രണ്ടുദിവസത്തെ ക്യാമ്പില്‍ സമ്പൂര്‍ണ പഠനത്തിന് പണ്ഡിതസംഘത്തെ നിയോഗിക്കും. പരിചയ സമ്പന്നരായ വളണ്ടിയര്‍മാര്‍, ഡോക്ടര്‍മാര്‍, യാത്ര സംബന്ധമായ വിവരങ്ങള്‍ ഹാജിമാര്‍ക്ക് നല്‍കും. ഹാജിമാര്‍ക്ക് ആവശ്യമായ മെഡിക്കല്‍ രേഖകള്‍ ക്യാമ്പില്‍ നല്‍കും. വിശദവിവരങ്ങള്‍ക്കും ബുക്കിങ്ങിനും ഫോണ്‍: 0483-2771819, 2771859, 9495359245.