എസ്.കെ.എസ്.എസ്.എഫ് ചൂഷകമുക്ത ദിനം 10ന്


കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് 10നു ചൂഷ്കമുക്ത ദിനമായി സംസ്ഥാനതലത്തില്‍ ആചരിക്കും. പ്രവാചക കേശമെന്നവകാശപ്പെട്ടു നിഷ്കളങ്കരായ വിശ്വാസികള്‍ വഞ്ചിക്കപ്പെടുന്നതിനാല്‍ മഹല്ലു തലത്തില്‍ ബോധവത്കരണം നടത്തും. ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ഒരു ലക്ഷം കൈപുസ്തകം വിതരണം ചെയ്യും. വാര്‍ത്ത ചിത്രം, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങിയവ നടത്താനും സംസ്ഥാന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. പ്രസിഡന്റ് അബ്ബാസലി തങ്ങള്‍ അധ്യക്ഷത വഹിച്ചു.