മലപ്പുറം: നിലമ്പൂര്‍ ഓര്‍ഫനേജില്‍ 24, 25 തീയതികളില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ ത്വലബാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം ജില്ലാ ത്വലബാ വിങ് നടത്തുന്ന നേതൃപര്യടനം തുടങ്ങി. സമ്മേളന പ്രതിനിധി രജിസ്ട്രേഷന് പുതുപൊന്നാനി മഊനത്തുല്‍ ഇസ്ലാം അറബിക് കോളേജില്‍ സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ ഉദ്ഘാടനംചെയ്തു. അലിയാര് പള്ളി, കറുകത്തിരുത്തി, എടപ്പാള്‍ അങ്ങാടി, വട്ടംകുളം ദര്‍സുകളിലും എടപ്പാള്‍ മാണൂര്‍ ദാറുല്‍ ഹിദായ ദഅവ കോളേജിലും പര്യടനം നടത്തി. അബ്ദുല്‍റസാഖ് ഫൈസി, ഫാറൂഖ് വഴിക്കടവ്, റസാഖ് പുതുപൊന്നാനി, റഫീഖ് ഹുദവി, അബ്ദുല്‍ജലീല്‍ റഹ്മാനി, കെ. കുഞ്ഞിമോന്, പി.വി. ഇബ്രാഹീം ഖലീല്‍, വി.എ. ഗഫൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തിന്റെ ഫണ്ട് ഉദ്ഘാടനം മൂസക്കുട്ടി കിളിനക്കോടില്നിന്ന് സ്വീകരിച്ച് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. ജനറല്‍ സെക്രട്ടറി പി.എം. റഫീഖ് അഹമ്മദ്, വി.കെ.എച്ച് റഷീദ്, സലീം സിദ്ദീഖി പൊടിയാട്, അബ്ദുല്‍ഗഫൂര്‍ ഫൈസി പൊന്മള, സുബൈര്‍ ഫൈസി കട്ടുപ്പാറ, ആശിഖ് കുഴിപ്പുറം, ശമീര്‍ ഫൈസി ഒടമല, ജഅഫര്‍ ഫൈസി പഴമള്ളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.