ശിഹാബ്‌ തങ്ങള്‍ അന്താരാഷ്ട്രാ സെമിനാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉല്‍ഘാടനം ചെയ്തു.


ന്യുഡല്‍ഹി: പാണക്കാട് സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങള്‍ സ്മാരക രാജ്യാന്തര സെമിനാറിന്റെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഉദ്ഘാടനം മുസ്ലിം ലീഗ് അഖിലേന്ത്യ പ്രസിഡന്‍റ് ഇ അഹമ്മദ്‌ നിര്‍വ്വഹിച്ചു. ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യ സര്‍വ്വകലാശാല ഗവേഷണ വിദ്യാര്തികളായ ആമിര്‍ ഖാന്‍ ശേര്‍വാനി ന്യുഡല്‍ഹി, ബദര്‍ഖാന്‍ സൂരി സഹാറന്‍ പൂര്‍ തുടങ്ങിയവരുടെ പേരു രജിസ്ററര്‍ ചെയ്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌. ചടങ്ങില്‍ ഇ. ടി . മുഹമ്മദ്‌ ബഷീര്‍ എം. പി  അധ്യക്ഷത വഹിച്ചു ‍.
ജൂലൈ എട്ട്, ഒമ്പത്‌ തിയ്യതികളില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടക്കുന്ന സെമിനാര്‍ കേരള മുല്സിം ഡാററബാങ്ക് വെബ് പോര്‍ട്ടലാണ്  സംഘടിപ്പിക്കുന്നത്. രജിസ്ട്രേഷന്‍ ജൂണ്‍   മുപ്പത്‌  വരെ keralamuslimdata.com എന്ന വെബ്സൈറ്റില്‍ ചെയ്യാവുന്നതാണ്.