മദ്‌റസകളുടെ സമഗ്രപുരോഗതിക്കായി `തദ്‌രീബ്‌' പദ്ധതി ആരംഭിക്കുന്നു

മുഅല്ലിം ക്ഷേമനിധി പുതിയ ഭാരവാഹികള്‍ ; ചെയര്‍മാന്‍ : സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ ,
അഡൈ്വസര്‍ : ടി.കെ.എം. ബാവ മുസ്‌ലിയാര്‍ , സെക്രട്ടറി : ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി


തേഞ്ഞിപ്പലം : മതവിദ്യാഭ്യാസ രംഗത്ത്‌ ചരിത്രപരമായ ദൗത്യം ശാസ്‌ത്രീയമായ വിധത്തില്‍ നിര്‍വ്വഹിക്കുന്ന സമസ്‌തയുടെ 9015 മദ്‌റസകളില്‍ `തദ്‌രീബ്‌' എന്ന പേരില്‍ ഒരു മതപഠന ശാക്തീകരണ പദ്ധതിക്ക്‌ സമസ്‌ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ രൂപം നല്‍കി. രണ്ട്‌ വര്‍ഷമായിരിക്കും പദ്ധതിയുടെ കാലയളവ്‌. കുട്ടികളുടെ സ്വഭാവരൂപീകരണത്തിനും സാംസ്‌കാരിക മനോഭാവത്തിനും സഹായകമാവുന്നതും, നവീന അധ്യാപന രീതികളെ കുറിച്ചുള്ള അവബോധനവുമാണ്‌ പദ്ധതിയുടെ പ്രധാന ലക്ഷ്യം. ഇതിന്‌ ആവശ്യമായ റിസോഴ്‌സ്‌ പേഴ്‌സണുകളെ തെരഞ്ഞെടുക്കാനുള്ള രണ്ടാം ഘട്ട ഇന്റര്‍വ്യൂ ജൂണ്‍ 14ന്‌ 2 മണിക്ക്‌ ചേളാരിയില്‍ വെച്ച്‌ നടക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക്‌ 20,21 തിയ്യതികളില്‍ പ്രത്യേക പരീശീലനം നല്‍കും.
 
മുഅല്ലിം ക്ഷേമനിധി ഭാരവാഹികളായി സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ മണ്ണാര്‍ക്കാട്‌ (ചെയര്‍മാന്‍), ടി,കെ.എം. ബാവ മുസ്‌ലിയാര്‍ (അഡൈ്വസര്‍), ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി (സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.  ചേളാരി സമസ്‌ത ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സംസ്ഥാന എക്‌സിക്യുട്ടീവ്‌ കൗണ്‍സിലില്‍ സി.കെ.എം. സ്വാദിഖ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എം.എം. മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ ആലുവ ,ഡോ. എന്‍.എ.എം. അബ്ദുല്‍ ഖാദര്‍, ടി.പി. അബ്ദുല്ല മുസ്‌ലിയാര്‍ മേലാക്കം, മൊയ്‌തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്‌, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മൊയ്‌തീന്‍കുട്ടി ഫൈസി വാക്കോട്‌, കെ.ടി. അബ്ദുല്ല മൗലവി കാസര്‍കോഡ്‌, എം.എം. ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്‌, പി. ഹസന്‍ മുസ്‌ലിയാര്‍ മലപ്പുറം, ഒ.എ. ശരീഫ്‌ ദാരിമി കോട്ടയം എന്നിവര്‍ സംസാരിച്ചു. എം.എ. ചേളാരി സ്വാഗതവും കൊടക്‌ അബ്ദദുറഹിമാന്‍ മുസ്‌ലിയാര്‍ നന്ദിയും പറഞ്ഞു.